ആലപ്പുഴ: ആലപ്പുഴയിൽ കുഴിമന്തിക്കട അടിച്ചു തകർത്ത് പോലീസ് ഉദ്യോഗസ്‌ഥൻ. ഭക്ഷ്യവിഷബാധ ആരോപിച്ചായിരുന്നു ആക്രമണം. ആലപ്പുഴയിലെ കളർകോടുള്ള അഹലൻ എന്ന കുഴിമന്തിക്കടയാണ് ചങ്ങനാശേരി സ്‌റ്റേഷനിലെ സിപിഒ ആയ ജോസഫ് അടിച്ചു തകർത്തത്. ഇന്ന് വൈകിട്ട് ആറുമണിയോടെ ആയിരുന്നു സംഭവം.
ജോസഫിനെ സൗത്ത് പോലീസ് കസ്‌റ്റഡിയിലെടുത്തു. ഇവിടെ നിന്ന് വാങ്ങിയ കുഴിമന്തി കഴിച്ചു ഭക്ഷ്യവിഷബാധ ഉണ്ടായെന്നും മകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ ആണെന്നും ആരോപിച്ചായിരുന്നു ആക്രമണം. വാക്കത്തിയുമായി എത്തിയ ജോസഫ് ഹോട്ടലിന്റെ ചില്ലുകൾ അടിച്ചു തകർക്കുകയായിരുന്നു. ബൈക്ക് ഓടിച്ചു കടക്കുള്ളിലേക്ക് കയറ്റിയായിരുന്നു ആക്രമണം. ഇയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്ന് ഹോട്ടൽ ജീവനക്കാർ പറയുന്നു.
Most Read| സിദ്ധാർഥന്റെ മരണം; മുഴുവൻ പ്രതികൾക്കും ഉപാധികളോടെ ജാമ്യം