കാസർഗോഡ്: മഞ്ചേശ്വരത്ത് പോലീസ് ഉദ്യോഗസ്ഥർക്ക് മർദ്ദനം. പട്രോളിനിടെയാണ് എസ്ഐ ഉൾപ്പെടെയുള്ളവർക്ക് മർദ്ദനമേറ്റത്. രാത്രി 12 മണിക്ക് ശേഷമായിരുന്നു സംഭവം. അഞ്ചംഗ സംഘമാണ് ആക്രമിച്ചത്. റോഡരികിൽ അസ്വാഭാവികമായി കണ്ട യുവാക്കളെ ചോദ്യം ചെയ്തതാണ് ആക്രമണത്തിൽ കലാശിച്ചത്.
യുവാക്കളുടെ സംഘവും പോലീസും തമ്മിൽ വാക്കു തർക്കം ഉണ്ടായി. ഇതിന് പിന്നാലെയാണ് എസ്ഐയെയും സിവിൽ പോലീസ് ഓഫീസർക്കും മർദ്ദനമേറ്റത്. ആക്രമണത്തിൽ എസ്ഐ അനൂപ്, സിപിഒ കിഷോർ എന്നിവർക്കാണ് പരിക്ക് പറ്റിയത്. എസ്ഐയുടെ കൈക്കാണ് പരിക്കേറ്റത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
Most Read| വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഒന്നാം പ്രതിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്



































