ന്യൂഡെൽഹി: ഉത്തർപ്രദേശിലെ ഹത്രസിൽ പ്രാർഥനാ ചടങ്ങിനിടെ തിക്കിലും തിരക്കിലുംപെട്ട് 121 പേർ മരിച്ച കേസിൽ, യോഗത്തിന് നേതൃത്വം നൽകിയ നാരായൺ സകർ വിശ്വഹരി ഭോലെ ബാബയെ പോലീസ് ചോദ്യം ചെയ്‌തതായി സൂചന. മെയിൻപുരിയിലെ ആശ്രമം കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ സംഘമാണ് ഭോലെ ബാബയെ ചോദ്യം ചെയ്‌തതെന്നാണ് വിവരം.
ആശ്രമത്തിൽ ഉണ്ടായിരുന്ന രണ്ടു വാഹനങ്ങളും ചെയ്‌തതെന്നാണ് വിവരം. ആശ്രമത്തിൽ ഉണ്ടായിരുന്ന രണ്ടു വാഹനങ്ങളും ചില സുപ്രധാന രേഖകളും പിടിച്ചെടുത്തതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ അന്വേഷണസംഘം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതിനിടെ, കേസിലെ മുഖ്യപ്രതി ദേബ് പ്രകാശ് മധുകർ ഇന്നലെ രാത്രി ഡെൽഹി പോലീസിൽ കീഴടങ്ങിയതായും തുടർന്ന് പോലീസ് കസ്‌റ്റഡിയിൽ എടുത്തെന്നും അദ്ദേഹത്തിന്റെ അഭിഭാഷകർ അറിയിച്ചു.
വീഡിയോ സന്ദേശത്തിലാണ് അഭിഭാഷകൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ഒളിവിൽ കഴിയുന്ന മധുകറിനെ കുറിച്ച് വിവരം നൽകുന്നവർക്ക് യുപി പോലീസ് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പ്രാർഥനാ ചടങ്ങിന്റെ സംഘാടകർ ഉൾപ്പടെ രണ്ടു സ്‌ത്രീകൾഅടക്കം ആറുപേരെ ഉത്തർപ്രദേശ് പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
Most Read| ഐപിസിയും സിആർപിസിയും ഇനിയില്ല; രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ