പൊതുജനത്തോട് എങ്ങനെ പെരുമാറണമെന്ന് പോലീസിന് ഇപ്പോഴും അറിയില്ല; ഹൈക്കോടതി

By Staff Reporter, Malabar News
k-rail-High Court
Ajwa Travels

കൊച്ചി: പൊതുജനങ്ങളോടുളള പോലീസ് ഉദ്യോഗസ്‌ഥരുടെ പെരുമാറ്റത്തെ വീണ്ടും വിമർശിച്ച് ഹൈക്കോടതി. പൊതുജനത്തോട് എങ്ങനെ പെരുമാറണമെന്ന് പോലീസിന് ഇനിയും മനസിലായിട്ടില്ലെന്നാണ് ജസ്‌റ്റിസ് ദേവൻ രാമ‍ചന്ദ്രന്റെ പരാ‍മർശം. പൊതുജനത്തോട് അപമര്യാദയായി പെരുമാറുന്ന പോലീസ് ഉദ്യോഗസ്‌ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണം.

ഇക്കാര്യത്തിൽ കൃത്യമായി ഇടപെടുന്നുണ്ടെന്ന് മേലുദ്യോഗസ്‌ഥർ ഉറപ്പു വരുത്തണമെന്നും ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പെരുമാറ്റ ദൂഷ്യത്തിന്റെ പേരിൽ പോലീസ് പഴികേൾക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി വീണ്ടും വിമര്‍ശനം ഉന്നയിക്കുന്നത്. കോടതി പല തവണ നിർദ്ദേശങ്ങൾ നൽകിയെങ്കിലും പാലിക്കപ്പെട്ടിട്ടില്ലെന്ന് സിംഗിൾ ബെഞ്ച് വിമർശിച്ചു.

കൊച്ചിയിൽ പോലീസ് ഉദ്യോഗസ്‌ഥർ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയെന്ന ഹരജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ വിമർശനം. കൊച്ചി സൗത്ത് പോലീസിന്റെ നടപടി ചോദ്യം ചെയ്‌ത്‌ എറണാകുളം സ്വദേശിനിയായ ഷൈനി സന്തോഷാണ് ഹരജി സമർപ്പിച്ചത്.

കുറ്റക്കാരായ ഉദ്യോഗസ്‌ഥർക്കെതിരെ നടപടി ഉറപ്പാക്കണമെന്ന് സിറ്റി പോലീസ് കമ്മീഷണറോട് കോടതി ആവശ്യപ്പെട്ടു. നേരത്തെ, പൊതുജനങ്ങളോട് മാന്യമായി പെരുമാറാൻ പോലീസുകാരോട് ആവശ്യപ്പെടണമെന്ന് സിംഗിൾ ബെഞ്ച് ഡിജിപിക്ക് നി‍ർദ്ദേശം നൽകിയിരുന്നു.

Read Also: അതിതീവ്ര മഴയ്‌ക്ക് സാധ്യത; ഇടുക്കിയിൽ റെഡ് അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE