നിള രാവും സാംസ്‌കാരിക സംഗമവും; പൊന്നാനി ലിറ്ററേച്ചർ ഫെസ്‌റ്റ്‌ ശ്രദ്ധേയം

കൂടുതൽ മികച്ചതും വർധിച്ച പങ്കാളിത്തത്തോടെയും വരും വർഷങ്ങളിലും ഫെസ്‌റ്റ്‌ ഉണ്ടാകുമെന്ന പ്രഖ്യാപനത്തോടെ പൊന്നാനിയുടെ സാംസ്‌കാരിക ഭൂപടത്തിലേക്ക് പുതിയ അധ്യായം എഴുതിച്ചേർത്ത് ലിറ്ററേച്ചർ ഫെസ്‌റ്റിന് കൊടിയിറങ്ങി.

By Senior Reporter, Malabar News
Celebrities participating in Ponnani literature fest
എഎം ഷിനാസ്, കെഇഎൻ, ഡോ. ആസാദ്, കെപി നൗഷാദലി എന്നിവർ വേദിയിൽ | ചിത്രത്തിന് കടപ്പാട്: അലി ചെറുവത്തൂർ (Edited image by Team MN)
Ajwa Travels

പൊന്നാനി: തിണ്ടീസ് കൾച്ചറൽ ഫോറം സംഘടിപ്പിച്ച ആദ്യ പൊന്നാനി ലിറ്ററേച്ചർ ഫെസ്‌റ്റ്‌ (Ponnani Literature Fest/പിഎൽഎഫ്‌/PLF) കൊടിയിറങ്ങി. ഞായറാഴ്‌ച ഉച്ചക്ക് 2.30ന് കർമ്മ റോഡ് മോത്തിലാൽ ഗട്ട് നിള ഡെസ്‌റ്റിനേഷൻ സെന്ററിൽ ‘തിണ്ടീസ് ദർബാർ’ എന്ന പരിപാടിയോടെയാണ് ഫെസ്‌റ്റിന് തുടക്കമായത്.

ദർബാറിൽ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ നവ എഴുത്തുകാരും കലാകാരൻമാരും പങ്കെടുത്തു. കെഇഎൻ കുഞ്ഞഹമ്മദ്, എൻകെ ചേക്കുട്ടി, ഡോ. ആസാദ്, എഎം ഷിനാസ്, അഖിൽ മാരാർ, നസീഫ് കലയെത്ത്, നന്ദൻ, മാളവിക ബെന്നി ഉൾപ്പടെയുള്ള പ്രമുഖർ പങ്കെടുത്ത വിവിധ സെഷനുകളും ചർച്ചകളും ശ്രദ്ധേയമായി.

Celebrities participating in Ponnani literature fest
പൊന്നാനി ലിറ്ററേച്ചർ ഫെസ്‌റ്റിൽ പങ്കെടുത്തവർ | ചിത്രത്തിന് കടപ്പാട്: അലി ചെറുവത്തൂർ

“വിവിധ കാരണങ്ങളാൽ പെട്ടെന്ന് പ്രഖ്യാപിച്ച പദ്ധതി ആയതുകൊണ്ട്‌ ഇത്രയും ജനപങ്കാളിത്തമോ വിവിധ മേഖലയിൽ നിന്നുള്ള ഇത്രയും പ്രമുഖരെയോ ഞങ്ങൾക്ക് പ്രതീക്ഷ ഉണ്ടായിരുന്നില്ല. എല്ലാ പ്രതീക്ഷകളെയും തെറ്റിച്ചുകൊണ്ടാണ് PLF-ന്റെ ആദ്യ പതിപ്പ് വീക്ഷിക്കാൻ നൂറുകണക്കിന് ആളുകൾ എത്തിയത്. അതുകൊണ്ടു തന്നെ ഈ ഫെസ്‌റ്റ്‌ ഒരു എളിയ തുടക്കമായാണ് ഞങ്ങൾ കാണുന്നത്. കൂടുതൽ മികച്ച, കൂടുതൽ ജനപങ്കാളിത്തമുള്ള പൊന്നാനി ലിറ്ററേച്ചർ ഫെസ്‌റ്റ്‌ തുടർന്നുള്ള വർഷങ്ങളിലും ഉണ്ടാകും” – മുഖ്യ കോ-ഓർഡിനേറ്റർമാരിൽ ഒരാളും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെപി നൗഷാദലി പറഞ്ഞു.

Celebrities participating in Ponnani literature fest
പൊന്നാനി ലിറ്ററേച്ചർ ഫെസ്‌റ്റിൽ സംസാരിക്കുന്ന എൻകെ ചേക്കുട്ടി. സമീപത്ത് എഎം ഷിനാസ്, കെഇഎൻ, ഡോ. ആസാദ് | ചിത്രത്തിന് കടപ്പാട്: അലി ചെറുവത്തൂർ

അഭിമാനകരമായ ചരിത്രബോധം യുവസമൂഹത്തിലേക്ക് പകർന്നുനൽകുക, പൊന്നാനിയുടെ മതാതീത ഐക്യം സംരക്ഷിക്കുക, പ്രചരിപ്പിക്കുക, സാഹിത്യ-സാംസ്‌കാരിക-കലാ മേഖലയുടെ വികസനവും പ്രചരണവും സാധ്യമാക്കുക എന്നതാണ് ഫെസ്‌റ്റിന്റെ പ്രഖ്യാപിത ലക്ഷ്യം.

പൊന്നാനി ലിറ്ററേച്ചർ ഫെസ്‌റ്റിനെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുന്ന അഖിൽ മാരാർ | ചിത്രത്തിന് കടപ്പാട്: അലി ചെറുവത്തൂർ (Edited image by Team MN)

ഗായകരായ എംഎൻ സാക്കി, ഷാഹിൻഷാ എന്നിവർ അണിനിരന്ന ‘നിള രാവ്’ ഗാനസന്ധ്യയോടെയാണ് ലിറ്ററേച്ചർ ഫെസ്‌റ്റിന് കൊടിയിറങ്ങിയത്. കെപി നൗഷാദലിയുടെ നേതൃത്വത്തിൽ രൂപം നൽകിയ തിണ്ടീസ് കൾച്ചറൽ ഫോറത്തിന്റെ പ്രോഗ്രാം ചെയർമാനായി പ്രവർത്തിച്ചത് അബ്‌ദുറഹ്‍മാൻ മാഷ് ആയിരുന്നു. ടികെ അഷ്‌റഫ്, ജയപ്രകാശ്, മുനീബ്, റഫീഖ് തറയിൽ, ഉണ്ണികൃഷ്‌ണൻ പൊന്നാനി, ഫർഹാൻ ബിയ്യം, കെ രാജീവ്, പി രഞ്‌ജിത്ത്‌ തുടങ്ങി പ്രദേശത്തെ നിരവധി പേരുടെ പിന്തുണയിലാണ് ഫെസ്‌റ്റ് വിജയകരമായി സമാപിച്ചത്.

Most Read| ചരിത്രത്തിലെ ഏറ്റവും വലിയ ആയുധക്കരാർ; 114 റഫാൽ വിമാനങ്ങൾ കൂടി വാങ്ങാൻ ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE