ബത്തേരി: വിദ്യാർഥികൾക്കും ജീവനക്കാർക്കും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതിനാലും, കുടിവെള്ളത്തിൽ അണുബാധ കണ്ടെത്തിയതിനെ തുടർന്നും അടച്ചിട്ട പൂക്കോട് വെറ്ററിനറി കോളേജ് തിങ്കളാഴ്ച മുതൽ പ്രവർത്തനം തുടങ്ങും. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശ പ്രകാരം ഒക്ടോബർ 22നാണ് കോളേജ് അടച്ചത്. കോളേജ് വീണ്ടും തുറക്കുന്നതിന്റെ മുന്നോടിയായി സൂപ്പർ ക്ളോറിനേഷൻ അടക്കമുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ആരോഗ്യവകുപ്പ് സാമ്പിളുകൾ പരിശോധിച്ചതിൽ മറ്റു രോഗബാധകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൂക്കോട് വെറ്ററിനറി കോളേജ് ഡീൻ അറിയിച്ചു. ബിവിഎസ്സി കോഴ്സിന് പഠിക്കുന്ന മുപ്പതോളം വിദ്യാര്‍ഥിനികള്‍ക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കോളേജും ഹോസ്റ്റലും താല്‍ക്കാലികമായി അടച്ചിട്ടത്. ആരോഗ്യ പ്രവര്‍ത്തകര്‍ എത്തി ഭക്ഷണ, കുടിവെള്ള സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചിരുന്നു. ഇതിൽ മറ്റ് രോഗബാധകൾ ഒന്നും കണ്ടെത്തിയിട്ടില്ല.
Read Also: സംസ്ഥാനത്ത് പ്ളസ് വൺ സീറ്റുകൾ വർധിപ്പിച്ചു കൊണ്ടുള്ള ഉത്തരവിറങ്ങി







































