വത്തിക്കാന്‍: യുക്രൈൻ സന്ദർശിക്കുന്ന കാര്യം പരിഗണനയിലെന്ന് ഫ്രാൻസിസ് മാർപാപ്പ. യൂറോപ്യൻ രാജ്യമായ മാൾട്ടയിലേക്കുള്ള സന്ദർശനത്തിനിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി മാർപാപ്പയെ കീവിലേക്ക് ക്ഷണിച്ചിരുന്നു. ക്ഷണം സ്വീകരിച്ചോയെന്ന ചോദ്യത്തിനാണ് ഇക്കാര്യം തന്റെ പരിഗണനയിൽ ആണെന്ന് മാർപാപ്പ വ്യക്‌തമാക്കിയത്.
അതേസമയം മരിയോപോളിൽ കുടുങ്ങി കിടക്കുന്നവരെ ഒഴിപ്പിക്കാൻ റെഡ്ക്രോസ് ശ്രമം തുടങ്ങി. ഏഴു മാനുഷിക ഇടനാഴികൾ തയ്യാറാക്കി അതിലൂടെ മൂന്നര ലക്ഷം പേരെ പുറത്തെത്തിക്കാനാണ് ശ്രമം. നേരത്തെ റെഡ്‌ക്രോസിന്റെ ഈ ശ്രമം പരാജയപ്പെട്ടിരുന്നു.
Most Read: ശ്രീലങ്കയ്‌ക്ക് 40,000 ടൺ ഡീസൽ കൈമാറി ഇന്ത്യ







































