പോപ്പുലർ ഫ്രണ്ട് നേതാവിന്റെ പോസ്‌റ്റ് ഷെയർ ചെയ്‌തു; പോലീസ് ഉദ്യോഗസ്‌ഥക്ക് എതിരെ നടപടിക്ക് ശുപാർശ

By Desk Reporter, Malabar News
Popular Front leader's Facebook post shared; Recommend action against police officer
Ajwa Travels

കോട്ടയം: പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്‌റ്റ് ഷെയർ ചെയ്‌ത സംഭവത്തിൽ പോലീസ് ഉദ്യോഗസ്‌ഥക്ക് എതിരെ നടപടിക്ക് ശുപാർശ. കാഞ്ഞിരപ്പള്ളി പോലീസ് സ്‌റ്റേഷൻ എഎസ്ഐ റംല ഇസ്‌മയിലിന് എതിരെയാണ് വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്‌തിരിക്കുന്നത്.

കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കാണ് റംലക്ക് എതിരെ നടപടിക്ക് ശുപാർശ ചെയ്‌തത്‌. മധ്യമേഖലാ ഡിഐജിക്കാണ് ശുപാർശ സമർപ്പിച്ചിരിക്കുന്നത്.

പോപുലർ ഫ്രണ്ട് സംസ്‌ഥാന സെക്രട്ടറി സിഎ റൗഫ് ഫേസ്ബുക്കിൽ ഇട്ട പോസ്‌റ്റ് ആണ് റംല പങ്കുവെച്ചത്. ജൂലൈ അഞ്ചിനാണ് സംഭവം. ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ ഉണ്ടായ വിവാദ വിദ്വേഷ മുദ്രാവാക്യ വിവാദത്തിൽ അറസ്‌റ്റിലായ പോപുലർ ഫ്രണ്ട് പ്രവർത്തകർ ജാമ്യത്തിൽ ഇറങ്ങിയതുമായി ബന്ധപ്പെട്ടായിരുന്നു പോസ്‌റ്റ്‌. പോലീസിനും കോടതിക്കും എതിരായിട്ടായിരുന്നു വിമർശനം.

Most Read:  നടിയെ ആക്രമിച്ച കേസ്; അന്തിമ റിപ്പോർട് വെള്ളിയാഴ്‌ച സമർപ്പിക്കണം, സമയം നീട്ടില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE