കണ്ണൂർ: മകളുടെ കൂട്ടുകാരികൾക്ക് ഫോണിലൂടെ അശ്ളീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ചയാൾ അറസ്റ്റിൽ. കടലായി കുറുവയിലെ ഹരീഷിനെയാണ് (52) കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഒരു പെൺകുട്ടിയുടെ രക്ഷിതാവ് നൽകിയ പരാതിയിലാണ് പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്.
ഹരീഷിന്റെ ഫോൺ പരിശോധിച്ചപ്പോൾ ഇയാൾ നിരവധി പെൺകുട്ടികൾക്കും സ്ത്രീകൾക്കും ഇത്തരം സന്ദേശങ്ങൾ അയച്ചതായി കണ്ടെത്തി. മകളുടെ ഫോണിൽ നിന്നാണ് ഇയാൾ പെൺകുട്ടികളുടെ നമ്പറുകൾ ശേഖരിച്ചത്. ഹരീഷ് എൽഐസി ഏജന്റാണ്. നഗരത്തിലെ ഒരു സ്കൂളിലെ പിടിഎ പ്രസിഡണ്ടായും ഇയാൾ പ്രവർത്തിച്ചിട്ടുണ്ട്.
Most Read: കണ്ണമ്പ്രയിലെ ടാർ മിക്സിങ് പ്ളാന്റിന് സ്റ്റോപ് മെമോ; സമരം ഏറ്റെടുത്ത് സിപിഎം








































