ദോഹ: ഓസ്‌ട്രിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് പോർച്ചുഗൽ ഫിഫ അണ്ടർ-17 ലോകകപ്പ് കിരീടം സ്വന്തമാക്കി. പോർച്ചുഗലിന്റെ ആദ്യത്തെ അണ്ടർ-17 കിരീടമാണിത്. 48 രാജ്യങ്ങൾ പങ്കെടുത്ത ടൂർണമെന്റിൽ ആദ്യ മൂന്ന് സ്‌ഥാനങ്ങളും യൂറോപ്യൻ ടീമുകൾ നേടി.
32ആം മിനിറ്റിൽ ബെൻഫിക്കയുടെ മുന്നേറ്റ നിര താരം അനിസിയോ കബ്രാൾ ആണ് പോർച്ചുഗലിന് കിരീടം നേടിക്കൊടുത്ത വിജയഗോൾ സ്വന്തമാക്കിയത്. ടൂർണമെന്റിലെ കബ്രാളിന്റെ ഏഴാമത്തെ ഗോളായിരുന്നു ഇത്. അതിനേക്കാൾ ഒരു ഗോൾ അധികം നേടിയ ഓസ്‌ട്രിയയുടെ യോഹാനസ് മോസറാണ് ഗോൾഡൻ ബോൾ ജേതാവായത്.
ഖത്തറാണ് ടൂർണമെന്റിന് ആതിഥേയത്വം വഹിച്ചത്. അടുത്ത നാല് വർഷങ്ങളിലും ഖത്തർ തന്നെയായിരിക്കും ആതിഥേയത്വം വഹിക്കുക. നേരത്തെ, ദോഹയിൽ നടന്ന മൂന്നാം സ്‌ഥാനത്തിനായുള്ള മൽസരം 0-0ന് സമനിലയിൽ അവസാനിച്ചതോടെ തുടർന്നുണ്ടായ ഷൂട്ടൗട്ടിൽ, ഗോൾകീപ്പർ അലസാൻഡ്രോ ലോംഗോണി രണ്ട് പെനാൽറ്റികൾ തടുത്തതോടെ ഇറ്റലി 4-2ന് ബ്രസീലിനെ പരാജയപ്പെടുത്തി.
Most Read| പാലക്കാട് വിരുന്നെത്തി പമ്പരക്കാട; 6000 കി.മീ നിർത്താതെ പറക്കും, പമ്പരം പോലെ കറങ്ങും





































