ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആക്ഷേപകരമായ ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്‌റ്റ് ചെയ്‌ത വിദ്യാർഥി അറസ്‌റ്റിൽ. മുർഹിയ സ്വദേശിയും പന്ത്രണ്ടാം ക്‌ളാസ് വിദ്യാർഥിയുമായ ആശിഷ് യാദവിനെയാണ് (18) തൽഗ്രാം പോലീസ് അറസ്‌റ്റ് ചെയ്‌തത്.
ആശിഷ് യോഗി ആദിത്യനാഥിന്റെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പോസ്‌റ്റ് ചെയ്‌തിരുന്നു. ആക്ഷേപകരമായ ഫോട്ടോ ശ്രദ്ധയിൽപ്പെട്ട ചിലർ സംസ്‌ഥാന ഡിജിപിക്ക് പരാതി നൽകി. ഇതേത്തുടർന്നാണ് സർക്കാർ നടപടി സ്വീകരിച്ചത്. ജില്ലാ മജിസ്‌ട്രേറ്റ്, പോലീസ് സൂപ്രണ്ട് എന്നിവർ തൽഗ്രാം പോലീസ് സ്‌റ്റേഷനിലെത്തി വിദ്യാർഥിയെ ചോദ്യം ചെയ്‌തു.
Most Read: ദ്രൗപതി മുർമുവിനെ പിന്തുണക്കൂ; 16 സേന എംപിമാർ ഉദ്ധവ് താക്കറെയോട്







































