‘ഇറക്കുമതി സ്‌ഥാനാര്‍ഥികളെ വേണ്ട’; പോസ്‌റ്റർ പ്രതിഷേധം, തലവേദന ഒഴിയാതെ കോൺഗ്രസ്

By Staff Reporter, Malabar News
congress
ഇന്നലെ ചാലക്കുടിയിൽ നടന്ന പ്രതിഷേധത്തിൽ നിന്ന്
Ajwa Travels

തിരുവനന്തപുരം: ഇന്ന് സ്‌ഥാനാർഥി പ്രഖ്യാപനം നടക്കാനിരിക്കെ കോൺഗ്രസിന് തലവേദനയായി പോസ്‌റ്റർ പ്രതിഷേധം. വാമനപുരത്ത് ആനാട് ജയനെതിരെയും തരൂരിൽ കെ. ഷീബക്കെതിരെയുമാണ് പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കൂടാതെ ചേലക്കരയിൽ സിസി ശ്രീകുമാറിനെതിരെയും ഫ്ളക്‌സ് ബോർഡുകൾ സ്‌ഥാപിച്ചിട്ടുണ്ട്.

‘ഇറക്കുമതി സ്‌ഥാനാർഥികളെ തരൂരിൽ കൊണ്ടുവന്ന് മണ്ഡലത്തെ നശിപ്പിക്കാൻ നോക്കിയാൽ കൈയും കെട്ടിയിരിക്കുമെന്ന് കരുതേണ്ടാ’ എന്നാണ് രമ്യ ഹരിദാസ് എംപിയുടെ ഓഫീസിനു മുന്നിൽ പതിച്ച പോസ്‌റ്ററില്‍ ഉള്ളത്.

വാമനപുരത്തെ സീറ്റ് കള്ളൻമാർക്കും കൊള്ളക്കാർക്കും കൊടുക്കരുതെന്ന് ആനാട് ജയനെതിരെ കല്ലറയിൽ പതിച്ച പോസ്‌റ്ററിൽ പറയുന്നു.

ചേലക്കരയിൽ സിസി ശ്രീകുമാറിനെതിരെയും ഫ്‌ളക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വിവിധയിടങ്ങളിൽ ഉയർന്ന ഫ്‌ളക്‌സ് ബോർഡുകളിൽ വിജയസാധ്യത ഇല്ലാത്ത സിസി ശ്രീകുമാറിനെ ചേലക്കരക്ക് വേണ്ട എന്നാണ് കുറിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം സ്‌ഥാനാർഥിത്വത്തിൽ പ്രതിഷേധിച്ച് ചാലക്കുടിയിൽ പരസ്യ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ തെരുവിൽ ഇറങ്ങിയിരുന്നു. ‘ഇറക്കുമതി സ്‌ഥാനാർഥികൾ വേണ്ടേ വേണ്ട’ എന്ന മുദ്രാവാക്യം ഉയർത്തി ‘സേവ് കോൺഗ്രസ്’ എന്ന പേരിലായിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം.

ചാലക്കുടിക്കാരനെ മാത്രമേ സ്‌ഥാനാർഥിയായി അംഗീകരിക്കുകയുള്ളൂ എന്നാണ് പ്രവർത്തകരുടെ നിലപാട്. മാത്യു കുഴൽനാടൻ, ടിജെ സനീഷ് കുമാർ എന്നിവരുടെ പേരുകളാണ് നിലവിൽ പരിഗണനയിലുള്ളത്. എന്നാൽ ഇവർക്ക് പകരം ഷോൺ പല്ലിശേരിയെയോ ഷിബു വാലപ്പനെയോ സ്‌ഥാനാർഥിയാക്കണം എന്നാണ് കോൺഗ്രസുകാർ ആവശ്യപ്പെടുന്നത്.

Read Also: സ്‌കാനിയ ഇന്ത്യയിൽ കോഴ നൽകിയെന്ന് ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE