പ്രഭാസിനെ നായകനാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രം ‘ആദിപുരുഷി’ന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. 2023 ജനുവരി 12നാണ് ചിത്രം പ്രേക്ഷകർക്കരികിൽ എത്തുക. ഹിന്ദിക്കും തെലുങ്കിനും പുറമേ തമിഴിലും മലയാളത്തിലും കന്നഡയിലും ചിത്രം മൊഴിമാറ്റി പ്രദർശനത്തിന് എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
‘രാമായണ’ത്തെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം ഒരു 3ഡി ആക്ഷന്‍ ഡ്രാമയാണ്. ബോളിവുഡ് താരം സെയ്ഫ് അലി ഖാനാണ് സിനിമയിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലങ്കേഷ് എന്നാണ് ചിത്രത്തില്‍ സെയ്ഫ് അലി ഖാന്റെ കഥാപാത്രത്തിന്റെ പേര്.
View this post on Instagram
ഭൂഷന് കുമാര്‍, കൃഷ്ണന് കുമാര്‍, രാജേഷ് നായര്‍, ഓം റാവത്, പ്രസാദ് സുതര്‍ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ കൃതി സനോനാണ് നായിക. സണ്ണി സിംഗ്, ദേവദത്ത നാഗെ, വൽസല്‍ ഷേത്, തൃപ്തി തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഫലാനി കാര്‍ത്തിക് ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത് ആഷിഷ് മഹത്രേ, അപൂര്‍വ്വ മോതിവാലെ എന്നിവരാണ്. സചേത് പരമ്പരയാണ് ചിത്രത്തിന് ഈണം പകരുന്നത്.
Most Read: റഷ്യക്ക് ഫിഫയുടെ വിലക്ക്; ഖത്തർ ലോകകപ്പ് സാധ്യത മങ്ങുന്നു