ചുഴലിക്കാറ്റ് നേരിടാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചെന്നും പൊതുനിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ക്യാമ്പുകള്‍ തുറക്കും. ആളുകളെ മാറ്റി പാര്‍പ്പിക്കുന്നതിനുളള ഒരുക്കങ്ങള്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
തെക്കന്‍ കേരള തീരത്ത് രണ്ടാം ഘട്ട ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പായ യല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. തെക്കന്‍ ജില്ലകളിലെ ഡാമുകളിലും റിസര്‍വോയറുകളിലും ജാഗ്രത വേണമെന്ന് കേന്ദ്ര ജലകമ്മിഷന് അറിയിപ്പ് നല്കി. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂന മര്‍ദ്ദമായി മാറി. ഇന്ന് രാത്രിയോടെ ബുറെവി ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിര്‍ദേശ നല്കി.






































