‘ഇന്ത്യയിലെ സാഹചര്യം ആശങ്കയുണ്ടാക്കുന്നു’; കര്‍ഷക സമരത്തിന് പിന്തുണയുമായി കനേഡിയന്‍ പ്രധാനമന്ത്രി

By News Desk, Malabar News
MalabarNews_JustinTrudeau
Justin Trudeau
Ajwa Travels

ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്‌റ്റിന്‍ ട്രൂഡോ. ഇന്ത്യയിലെ നിലവിലെ സാഹചര്യങ്ങള്‍ ആശങ്ക ഉളവാക്കുന്നതാണെന്ന് ട്രൂഡോ പറഞ്ഞു. രാജ്യത്തെ കര്‍ഷക പ്രക്ഷോഭങ്ങളെ സംബന്ധിച്ച് ഇതാദ്യമായാണ് ഒരു ലോകനേതാവ് പ്രതികരിക്കുന്നത്. ഗുരുനാനാക്കിന്റെ 551 ആം ജന്‍മവാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന ഒരു ഓണ്‍ലൈന്‍ ചടങ്ങിലാണ് അദ്ദേഹം പ്രതികരിച്ചത്.

‘സാഹചര്യം ആശങ്കയുണ്ടാക്കുന്നതാണ്. നമ്മള്‍ കുടുംബത്തെയും സുഹൃത്തുക്കളെയും ഓര്‍ത്ത് വളരെയധികം ആശങ്കപ്പെടുന്നുണ്ട്. നിങ്ങളില്‍ പലര്‍ക്കും ഇതൊരു യാഥാര്‍ഥ്യമാണെന്ന് എനിക്കറിയാം. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തിനൊപ്പം കാനഡ എപ്പോഴും നിലകൊള്ളും’- ട്രൂഡോ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമത്തിനെതിരെ രാജ്യ തലസ്‌ഥാനത്ത് കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധം ഇന്ന് ആറാം ദിവസത്തിലും ശക്‌തമായി തുടരുകയാണ്.

Related News: കര്‍ഷകരെ കേള്‍ക്കാന്‍ കേന്ദ്രം തയ്യാറാകണം; കമല്‍ഹാസന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE