കര്‍ഷകരെ കേള്‍ക്കാന്‍ കേന്ദ്രം തയ്യാറാകണം; കമല്‍ഹാസന്‍

By Syndicated , Malabar News
Kamalhasan_Malabar news
Ajwa Travels

ചെന്നൈ: രാജ്യത്തെ കര്‍ഷകരുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് മക്കള്‍ നീതി മയ്യം പ്രസിഡണ്ടും നടനുമായ കമല്‍ഹാസന്‍. മാദ്ധ്യമ പ്രവര്‍ത്തരോട് ആയിരുന്നു നടന്റെ പ്രതികരണം.

കര്‍ഷകരെ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കണം. ദിവസങ്ങളായി സമരമുഖത്തുള്ള അവരുടെ പ്രയാസങ്ങള്‍ പരിഹരിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം നിവാര്‍ ചുഴലിക്കാറ്റ് മൂലം ദുരിതത്തിലായവര്‍ക്കുള്ള സഹായവിതരണം കാര്യക്ഷമമല്ല, വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നടപടി തൃപ്‌തികരമല്ലെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഷിക ബില്ലിനെ പിന്തുണച്ച എഐഎഡിഎംകെയെ രൂക്ഷമായി വിമര്‍ശിച്ച് നേരത്തെയും കമലഹാസന്‍ തന്റെ നിലപാട് വ്യക്‌തമാക്കിയിരുന്നു. കാര്‍ഷിക ബില്ലിനെ പിന്തുണക്കുന്നതിലൂടെ കര്‍ഷകരെ വഞ്ചിക്കുകയാണ് നേതൃത്വം ചെയ്യുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.

അതേസമയം സമരത്തില്‍ നിന്ന് കര്‍ഷകരെ പിന്തിരിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും കഴിഞ്ഞ ആറ് ദിവസമായി വിഫലമായിക്കൊണ്ടിരിക്കുന്നു. കേന്ദ്രസര്‍ക്കാറിന്റെ അടിച്ചമര്‍ത്തലിന് വഴങ്ങുകയില്ലെന്നും ആവശ്യം നേടിയെടുത്തതിന് ശേഷം മാത്രമേ സമരം അവസാനിപ്പിക്കൂ എന്നുമുള്ള ഉറച്ച നിലപാടിലാണ് കര്‍ഷകര്‍.

Read also: ഹൈദരാബാദ് തിരഞ്ഞെടുപ്പ്; മോദിയെയും അമിത്ഷായെയും പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE