വിഷാംശം; ക്ഷേത്രങ്ങളിൽ പ്രസാദത്തിനും നിവേദ്യത്തിനും അരളിപ്പൂ ഒഴിവാക്കി

അരളിച്ചെടിയുടെ പൂവിലും ഇലയിലുമെല്ലാം വിഷാംശമുണ്ടെന്നും മരണത്തിന് വരെ കാരണമാകാമെന്നും കണ്ടെത്തിയതിന്റെ അടിസ്‌ഥാനത്തിലാണ്‌ തീരുമാനം.

By Trainee Reporter, Malabar News
oleander-flower
Ajwa Travels

തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ ഇനിമുതൽ അരളിപ്പൂ ഉപയോഗിക്കേണ്ടെന്ന് തീരുമാനം. പ്രസാദത്തിനും നിവേദ്യത്തിനും അരളിപ്പൂ ഉപയോഗിക്കേണ്ടതില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. നിവേദ്യ സമർപ്പണത്തിന് ഭക്‌തർ തുളസി, തെച്ചി, റോസാപ്പൂവ് എന്നിവയാണ് നൽകേണ്ടത്. എന്നാൽ, പൂജയ്‌ക്ക് അരളിപ്പൂ ഉപയോഗിക്കാമെന്നും ദേവസ്വം ബോർഡ് വ്യക്‌തമാക്കി.

അരളിച്ചെടിയുടെ പൂവിലും ഇലയിലുമെല്ലാം വിഷാംശമുണ്ടെന്നും മരണത്തിന് വരെ കാരണമാകാമെന്നും കണ്ടെത്തിയതിന്റെ അടിസ്‌ഥാനത്തിലാണ്‌ തീരുമാനം. ഇതിൽ ഭക്‌തജനങ്ങളും ക്ഷേത്ര ജീവനക്കാരും ദേവസ്വം ബോർഡിനെ ആശങ്ക അറിയിച്ചിരുന്നു. ആലപ്പുഴ ഹരിപ്പാട്ട് അരളിപ്പൂവും ഇലയും കടിച്ചത് യുവതിയുടെ മരണത്തിന് കാരണമായെന്ന റിപ്പോർട്ടുകൾ ദേവസ്വം ബോർഡ് അംഗം എ അജിത് കുമാർ യോഗത്തിൽ അറിയിച്ചു.

ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രനാണ് കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചത്. അരളിയുടെ ഇലയോ പൂവോ വായിലിട്ട് ചവച്ചത് മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. വനഗവേഷണ കേന്ദ്രവും അരളിയിൽ വിഷമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ശരീരത്തിൽ എത്ര അളവിൽ ചെല്ലുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വിഷം ബാധിക്കുക. സംസ്‌ഥാനത്തെ ചില ക്ഷേത്രങ്ങളിൽ അരളി നേരത്തെതന്നെ ഒഴിവാക്കിയിട്ടുണ്ട്.

Most Read| 200 ക്യാബിൻ ക്രൂ അംഗങ്ങൾക്ക് പിരിച്ചുവിടൽ നോട്ടീസ്; ഭൂരിഭാഗവും മലയാളികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE