ന്യൂഡെല്‍ഹി: ഹൈദരാബാദ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായേയും പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. ബിജെപി അധികാരത്തില്‍ വന്നാല്‍ ഹൈദരാബാദില്‍ നിന്നും നൈസാം സംസ്കാരം എന്നെന്നേക്കുമായി ഒഴിവാക്കും എന്ന അമിത് ഷായുടെ പ്രസ്താവനക്ക് പിന്നാലെയാണ് ഒരു കാര്‍ട്ടൂണ്‍ പങ്കുവെച്ചുകൊണ്ട് പ്രശാന്ത് ഭൂഷന്റെ പരിഹാസം.
കാളക്ക് കയറിടാന്‍ ശ്രമിക്കുന്ന മോദിയും തൊട്ടടുത്ത് പാല് പാത്രം പിടിച്ചു നില്ക്കുന്ന അമിത് ഷായുമാണ് കാര്‍ട്ടൂണില്‍ ഉള്ളത്. കാളയുടെ കൊമ്പായി ചാര്‍മിനാറും ചിത്രീകരിച്ചിട്ടുണ്ട്. പശുവാണെന്ന് കരുതി കയറിടാന്‍ ശ്രമിക്കുന്ന മോദിയോട് ഇത് പശുവല്ലാ എന്നാണ് തോന്നുന്നതെന്ന് അമിത് ഷാ പറയുന്നതായി കാര്‍ട്ടൂണില്‍ കാണാം.
The new cowboys in Hyderabad! pic.twitter.com/0fY4D8xFsJ
— Prashant Bhushan (@pbhushan1) December 1, 2020
ഹൈദരാബാദില്‍ ഭരണം പിടിച്ചെടുക്കാന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ബിജെപി പദ്ധതികള്‍ ആവിഷ്ക്കരിച്ചു തുടങ്ങിയിട്ടുണ്ട്. ബിജെപിക്ക് വോട്ട് നല്കിയാല് നൈസാമിന്റെ ഭരണത്തില്‍ നിന്നും ജനാധിപത്യത്തിലേക്ക് ഹൈദരാബാദിനെ മാറ്റുമെന്ന് തിരഞ്ഞെടുപ്പ് റാലിയില്‍ അമിത് ഷാ അവകാശപ്പെട്ടിരുന്നു.
Read also: കര്‍ഷക സമരം; ചര്‍ച്ചക്ക് അമിത് ഷാ എത്തില്ല; രാജ്നാഥ് സിംഗ് നേതൃത്വം നൽകും