ന്യൂഡെൽഹി: രാജ്യത്ത് പ്രീമിയം പെട്രോൾ വിലയിൽ വർധനവ്. ലിറ്ററിന് 2.09 മുതൽ 2.35 രൂപ വരെയാണ് എണ്ണക്കമ്പനികൾ വർധിപ്പിച്ചത്. ഇന്ന് (വെള്ളിയാഴ്‌ച) മുതൽ പുതിയ വില നിലവിൽ വരും. പശ്‌ചിമേഷ്യൻ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിലാണ് വില ഉയർന്നത്. അതേസമയം, സാധാരണ പെട്രോളിന്റെ വിലയിൽ മാറ്റമില്ല.
ഭാരത് പെട്രോളിയത്തിന്റെ പ്രീമിയം പെട്രോളായ സ്‌പീഡ്, ഹിന്ദുസ്‌ഥാൻ പെട്രോളിയത്തിന്റെ പവർ, ഇന്ത്യൻ ഓയിലിന്റെ എക്‌സ് പി 95 എന്നിവയുടെ വിലയാണ് കൂട്ടിയത്. ഉയർന്ന മൈലേജിനായി പ്രീമിയം പെട്രോൾ ഉപയോഗിക്കുന്നത്. പശ്‌ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് എണ്ണ വില ബാരലിന് 100 ഡോളറിന് മുകളിലെത്തിയിട്ടുണ്ട്.
വില വർധിപ്പിച്ചത് കേന്ദ്ര പെട്രോളിയം മന്ത്രാലയ ജോയിന്റ് സെക്രട്ടറി സുജാത ശർമ സ്‌ഥിരീകരിച്ചു. ”സാധാരണ പെട്രോൾ വിലയിൽ മാറ്റമില്ല. പ്രീമിയം പെട്രോളിന് മാത്രമാണ് വില കൂടിയത്. ആകെ രണ്ടുമുതൽ നാല് ശതമാനം വരെ മാത്രമാണ് പ്രീമിയം പെട്രോൾ ഉപയോഗിക്കുന്നത്”- സുജാത ശർമ പറഞ്ഞു.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ





































