ആരോഗ്യമുള്ള ശരീരം വിയർക്കും എന്നാണ് പറയാറ്. ശരീരത്തിലുണ്ടാകുന്ന ഒരു സ്വാഭാവിക പ്രക്രിയയാണ് ഇത്. വിയർപ്പ് ശരീരത്തിലെ താപനിലയെ നിയന്ത്രിക്കാൻ സഹായിക്കും. നമ്മുടെ ചർമത്തിലെ സുഷിരങ്ങളെ വൃത്തിയാക്കാനും വിയര്‍പ്പ് സഹായിക്കുന്നു.
വിയര്പ്പിന് ദുര്‍ഗന്ധമില്ല എന്നതാണ് സത്യം. ജലവും ലവണങ്ങളുമടങ്ങിയ വിയര്‍പ്പ് ചര്‍മോപരിതലത്തില്‍ വ്യാപിച്ച് അവിടെയുള്ള അഴുക്കും അണുക്കളുമായി കൂടിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോഴാണ് ദുര്‍ഗന്ധമുണ്ടാകുന്നത്. വിയര്‍പ്പ് ചര്‍മത്തിലും വസ്ത്രത്തിലുമൊക്കെ കൂടുതല്‍ നേരം തങ്ങിനിന്ന് ബാക്ടീരിയകളുമായി പ്രവര്‍ത്തിച്ച് ഹൈഡ്രജന്‍ സള്‍ഫൈഡ് പോലുള്ള വാതകങ്ങള്‍ ഉൽപാദിപ്പിക്കുമ്പോഴാണ് വിയര്‍പ്പുനാറ്റം അസഹ്യമാകുന്നത്.

അമിതകൊഴുപ്പ് ശരീരത്തുള്ളവര് കൂടുതലായി വിയര്‍ക്കുന്നത് സ്വാഭാവികമാണ്. ശാരീരികപരമായ കാരണങ്ങളാലോ വൈകാരികവും മാനസികവുമായ കാരണങ്ങളാലോ അമിതവിയര്‍പ്പ് അനുഭവപ്പെടാം. ചിലര്‍ അധ്വാനിക്കാതിരിക്കുമ്പോഴും ഇത്തരത്തില്‍ വിയര്‍ക്കുന്നുവെങ്കില്‍ വിയര്‍പ്പുഗ്രന്ഥികള്‍ നിരന്തരം പ്രവര്‍ത്തന നിരതമാണെന്നാണ് സൂചിപ്പിക്കുന്നത്.
എന്നാല്‍ അമിത കൊഴുപ്പടിയുന്നതു മാത്രമല്ല ഓരോരുത്തരുടെയും ശരീരത്തിന്റെ ഊഷ്മാവ് കൂടി കണക്കിലെടുത്താണ് ഈ വിയര്‍പ്പിന്റെ തോത് കണക്കുകൂട്ടേണ്ടത് എന്നാണു ഗവേഷകര്‍ പറയുന്നത്. ശരീരത്തില്‍ അമിതമായി കൊഴുപ്പടിയുന്നത് അമിത വിയര്‍പ്പിന്റെ പിന്നിലെ കാരണം തന്നെയാണ്. എന്നാല്‍ പലപ്പോഴും ഇതിനു പിന്നില്‍ ശരീരം തന്നെ കൂടുതല്‍ ഫാറ്റ് ഒരുക്കിക്കളയാന്‍ സ്വീകരിക്കുന്ന പ്രക്രിയയാകും എന്നതാണ് ശാസ്ത്രീയ വശമെന്നു ഗവേഷകര്‍ പറയുന്നു.
ശരീര ദുർഗന്ധം പൂർണമായും ഇല്ലാതാക്കാനുള്ള ചികിൽസകൾ ഒന്നുമില്ലെങ്കിലും, ഇനിപ്പറയുന്ന നടപടികൾ സ്വീകരിക്കുന്നത് ശരീര ദുർഗന്ധത്തെ നിയന്ത്രിക്കാൻ സഹായിക്കും;

- പതിവായി കുളിക്കുക; എല്ലാ ദിവസവും സോപ്പ് തേച്ച് കുളിക്കണം. അതിനു ശേഷം വെള്ളം പൂർണമായും തുടച്ചു മാറ്റിയെന്ന് ഉറപ്പുവരുത്തുക. വിയർപ്പ് ദുർഗന്ധം അകറ്റുന്നതിനുള്ള ഡിയോഡറൈസിംഗ് സോപ്പുകൾ ഓൺലൈനിൽ ലഭ്യമാണ്.
- ഷേവിംഗ്; കക്ഷം പോലുള്ള ഭാഗങ്ങളിൽ രോമം വളരുന്നത് വിയർപ്പിന്റെ ബാഷ്പീകരണത്തെ മന്ദീഭവിപ്പിക്കുകയും ബാക്ടീരിയകൾ ദുർഗന്ധം സൃഷ്ടിക്കുകയും ചെയ്യും. ഈ ഭാഗങ്ങളിൽ ഷേവ് ചെയ്യുന്നത് ശരീര ദുർഗന്ധം നിയന്ത്രിക്കാൻ സഹായിക്കും. പുനരുപയോഗിക്കാൻ കഴിയുന്ന റേസറുകൾ ഓൺലൈനായി ലഭ്യമാണ്.
- കോട്ടണ്‍ വസ്ത്രം ധരിക്കുക; വേനല്‍ക്കാലത്ത് ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രം ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കോട്ടണ്‍ വിയര്‍പ്പ് കുറയാന്‍ സഹായിക്കുകയും കൂടുതല്‍ നേരം ഫ്രെഷായി ഇരിക്കാന്‍ സഹായിക്കുകയും ചെയ്യും. ചിലപ്പോള്‍, കട്ടിയുള്ള മറ്റ് മെറ്റീരിയല്‍ ധരിക്കുന്നത് നിങ്ങള്‍ കൂടുതല്‍ വിയര്‍ക്കാന്‍ ഇടയാക്കും.
Most Read: ഒരു ‘തുമ്പിക്കൈ’ സഹായം; റോഡിൽ നിന്നുപോയ വാഹനം തള്ളുന്ന കാട്ടാന വൈറലാകുന്നു







































