ഒരു ‘തുമ്പിക്കൈ’ സഹായം; റോഡിൽ നിന്നുപോയ വാഹനം തള്ളുന്ന കാട്ടാന വൈറലാകുന്നു

By Desk Reporter, Malabar News
Elephant helping a Truck to start
Ajwa Travels

റോഡിനു നടുവിൽ നിലച്ചുപോയ ട്രക്കിനെ തള്ളി സഹായിക്കുന്ന കാട്ടാനയുടെ വീഡിയോ വൈറലാകുന്നു. ബാറ്ററി നിലച്ച ട്രക്കിനെ ആന പിന്നിൽ നിന്ന് തള്ളി സ്‌റ്റാർട് ചെയ്യാൻ സഹായിക്കുകയാണ്.

ശ്രീലങ്കയുടെ വടക്കൻ പ്രവിശ്യയിലുള്ള ഹബാരാനാ വനമേഖലയോടു ചേർന്നുള്ള പ്രദേശത്താണ് ഈ കൗതുക സംഭവം നടന്നത്. ട്രക്ക് സ്‌റ്റാർട് ചെയ്യാൻ ഡ്രൈവർ പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല. അപ്പോഴാണ് ട്രക്കിന് സമീപം കാട്ടാന എത്തിയത്.

ട്രെക്കിനു പിന്നിലെത്തിയ കാട്ടാന, പതുക്കെ തലവച്ച് തള്ളി. ആദ്യത്തെ തള്ളലിൽ വണ്ടി സ്‌റ്റാർട്ടാകാതെ വന്നതോടെ ആന ഒന്നു കൂടി ട്രക്ക് തള്ളിക്കൊടുത്തു. ഇതോടെ ട്രക്ക് സ്‌റ്റാർട്ടാവുകയും ശേഷം ആന അവിടെ നിന്നും നടന്നു നീങ്ങുകയും ചെയ്‌തു.

Most Read:  ‘നിശ്‌ചലമായ തിരമാല’; പ്രകൃതി ഒരുക്കിയ വിസ്‌മയ കാഴ്‌ചയായി വേവ് റോക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE