‘നിശ്‌ചലമായ തിരമാല’; പ്രകൃതി ഒരുക്കിയ വിസ്‌മയ കാഴ്‌ചയായി വേവ് റോക്ക്

By Desk Reporter, Malabar News
Kauthuka Vartha

ഭൂമിയിൽ പ്രകൃതി ഒരുക്കിയ അൽഭുത കാഴ്‌ചകൾ നിരവധിയാണ്. മനുഷ്യന്റെ ഭാവനക്കും കഴിവുകൾക്കും അപ്പുറമാണ് ആ സൃഷ്‌ടികൾ. അതിലൊന്നാണ് ഓസ്‌ട്രേലിയയിലെ വേവ് റോക്ക്. കടലിൽ നിന്ന് കൂറ്റൻ തിരമാല ഉയർന്നു നിൽക്കുന്നതു പോലെയാണ് കാഴ്‌ച. എന്നാൽ ഇത് വെള്ളം കൊണ്ടുണ്ടായ തിരമാലയല്ല, ചരിത്രാതീതകാലത്തു രൂപപ്പെട്ട പാറയാണ്.

ആയിരക്കണക്കിന് വർഷങ്ങൾ കൊണ്ട് കാടിന്റെയും പ്രകൃതിയുടെയും ഇടപെടലിന്റെ ഫലമായി കല്ലിന്റെ തിരമാലയായി തീർന്നതാണ്. വേവ് റോക്ക്, കാറ്റർ കിച്ച് എന്നിങ്ങനെയും ഇത് അറിയപ്പെടുന്നുണ്ട്. പെർത്തിൽ നിന്ന് 340 കിലോമീറ്റർ കിഴക്കായി ഹൈഡൻ എന്ന സ്‌ഥലത്തുള്ള ഈ പ്രകൃതിദത്ത അൽഭുതം കാണാൻ ഓരോ വർഷവും 140,000ത്തിൽ അധികം വിനോദസഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്.

14 മീറ്റർ ഉയരവും 110 മീറ്റർ നീളവുമുള്ള ഈ കൂറ്റൻ പാറയുടെ മറ്റൊരു ആകർഷണം പാറയിലെ പല വർണങ്ങളാണ്. മഞ്ഞ, ചുവപ്പ്, ചാര നിറങ്ങൾ എന്നിവ പാറയുടെ മുഖത്തിനു താഴെയുള്ള ലോങ് സ്ട്രിപ്പുകളിൽ രൂപം കൊള്ളുന്നു. സായം സന്ധ്യക്ക് സ്വർണനിറത്തിൽ നീരാടി നിൽക്കുന്ന ഇവിടം കാണാൻ അതിമനോഹരമാണ്.

നൂറ്റാണ്ടുകളായുള്ള ധാതുക്കളുടെ പ്രവർത്തനമാണ് ഈ നിറവ്യത്യാസങ്ങൾക്കു കാരണം. അതിശയകരമായ ഈ പാറ ഏകദേശം 2700 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ളതാണെന്നാണ് ശാസ്‌ത്രജ്‌ഞരുടെ അഭിപ്രായം. അവശേഷിക്കുന്ന ഹൈഡൻ റോക്കിന്റെ വടക്കൻ മുഖത്തിന്റെ ഭാഗമാണ് വേവ് റോക്ക്.

എപ്പോൾ വേണമെങ്കിലും വേവ് റോക്ക് സന്ദർശിക്കാൻ കഴിയും. എന്നാൽ, ചൂട് കുറഞ്ഞിരിക്കുന്ന സമയത്തും അതിരാവിലെ അല്ലെങ്കിൽ ഉച്ചകഴിഞ്ഞുള്ള സമയത്തുമാണ് കൂടുതൽ സന്ദർശകർ ഇവിടേക്ക് എത്തുന്നത്. വീഡിയോ കാണാം:

Most Read:  ‘സുരറൈ പോട്ര്’ ഹിന്ദിയിലേക്ക്; നിർമാതാവായി സൂര്യ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE