‘സുരറൈ പോട്ര്’ ഹിന്ദിയിലേക്ക്; നിർമാതാവായി സൂര്യ

By Staff Reporter, Malabar News
soorarai pottru hindi remake
Ajwa Travels

സൂര്യ നായകനായെത്തിയ തമിഴ് ചിത്രം ‘സുരറൈ പോട്ര്’ ഹിന്ദി റീമേക്കിന് ഒരുങ്ങുന്നു. സൂര്യയുടെ 2ഡി എന്റർടെയ്ൻമെന്റ്സും വിക്രം മൽഹോത്രയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സൂര്യ തന്നെയാണ് ചിത്രത്തിന്റെ ഹിന്ദി റീമേക്ക് വിശേഷങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ആമസോൺ പ്രൈമിലൂടെ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ റിലീസ് ചെയ്‌ത ചിത്രം വലിയ വിജയമാണ് നേടിയത്.

എയര്‍ ഡെക്കാന്‍ സ്‌ഥാപകനായ ക്യാപ്റ്റന്‍ ജി ആര്‍ ഗോപിനാഥിന്റെ കഥ പറഞ്ഞ ‘സുരറൈ പോട്ര്’ നേരത്തെ ഓസ്‌കർ ചുരുക്കപ്പട്ടികയിലേക്കും നിർദ്ദേശിക്കപ്പെട്ടിരുന്നു. കൂടാതെ സൂര്യയുടെ ശക്‌തമായ തിരിച്ചുവരവിനും ചിത്രം സാക്ഷ്യം വഹിച്ചു.

അതേസമയം സുധ കൊങ്കര തന്നെയായിരിക്കും ചിത്രം ഹിന്ദിയിലും സംവിധാനം ചെയ്യുക. എന്നാൽ ചിത്രത്തിലെ അഭിനേതാക്കളെയോ മറ്റു അണിയറ പ്രവർത്തകരെയോ പ്രഖ്യാപിച്ചിട്ടില്ല.

soorarai pottru-movie

വലിയ പ്രേക്ഷക പ്രീതി നേടിയ ഈ ചിത്രം പ്രമുഖ സിനിമാ വെബ്സൈറ്റായ ഐഎംഡിബിയുടെ ഉയർന്ന റേറ്റിംഗ് കരസ്‌ഥമാക്കിയും ചരിത്രം സൃഷ്‌ടിച്ചിരുന്നു. ചിത്രത്തിൽ മലയാളികളുടെ പ്രിയ താരം അപർണ ബാലമുരളിയും കേന്ദ്ര കഥാപാത്രമായി എത്തിയിരുന്നു. അപർണയുടെ ‘ബൊമ്മി’ എന്ന കഥാപാത്രം പ്രേക്ഷകരുടെ കൈയ്യടി നേടി. കൂടാതെ ഉർവ്വശി, പരേഷ് റാവൽ എന്നിവരും ചിത്രത്തിൽ പ്രധാനപ്പെട്ട വേഷങ്ങളെ അവതരിപ്പിച്ചു. കോവിഡ് പ്രതിസന്ധിയെ തുടർന്നായിരുന്നു ചിത്രം ഒടിടിയിൽ റിലീസ് ചെയ്‌തത്‌.

Most Read: 40 ദിവസങ്ങൾ, 20 വ്യാജ എൻകൗണ്ടറുകൾ; അസം പോലീസിനെതിരെ പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE