ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെ ദുരന്തഭൂമിയിലേക്ക്. ശനിയാഴ്ച ഉച്ചയോടെ ഉരുൾപൊട്ടൽ ബാധിത പ്രദേശത്ത് പ്രധാനമന്ത്രി എത്തുമെന്നാണ് വിവരം. മേപ്പാടി പഞ്ചായത്തിലാണ് മോദി എത്തുക. അതേസമയം, പ്രധാനമന്ത്രിയുടെ സന്ദർശനം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല.
ശനിയാഴ്ച വിമാനമാർഗം കോഴിക്കോട് എത്തിയ ശേഷം വയനാട്ടിലേക്ക് പോകുമെന്നാണ് സൂചന. ചീഫ് സെക്രട്ടറിയുമായും പോലീസ് മേധാവിയുമായി പ്രാഥമിക ചർച്ചകൾ നടന്നുവെന്നാണ് നിഗമനം. അന്തിമ തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിൽ നിന്നായിരിക്കും ലഭിക്കുക.
അതിനിടെ, ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി വയനാട് ജില്ലാ ഭരണകൂടം കരട് പട്ടിക പ്രസിദ്ധീകരിച്ചു. മന്ത്രിസഭാ ഉപസമിതിയുടെ നിർദ്ദേശപ്രകാരമാണ് ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ പട്ടിക തയ്യാറാക്കിയത്. ഉരുൾപൊട്ടൽ നേരിട്ട് ബാധിച്ചവരും ദുരന്തബാധിത പ്രദേശങ്ങളിൽ സ്ഥിര താമസക്കാരുമായ ആളുകളിൽ ദുരന്തത്തിന് ശേഷം കാണാതായ 138 പേരെ ഉൾപ്പെടുത്തി ഉള്ളതാണ് പട്ടിക.
Most Read| ഡെൽഹി പരിശീലന കേന്ദ്രത്തിലെ ദുരന്തം; കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു