പൃഥ്വിരാജിനെ നായകനാക്കി പ്രമുഖ ഛായാഗ്രാഹകനും, സംവിധായകനുമായ വേണു ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘കാപ്പ‘ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ തങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ അവതരിപ്പിച്ചത്. തിരുവനന്തപുരം നഗരത്തിലെ അധോലോകത്തിന്റെ കഥ പറയുന്ന, ജിആര്‍ ഇന്ദുഗോപന് എഴുതിയ ‘ശംഖുമുഖി’ എന്ന നോവെല്ലയെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്.
ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ഫെഫ്ക റൈറ്റേഴ്സ് യൂണിയന് നിര്‍മാണ പങ്കാളിയാവുന്ന ആദ്യ ചലച്ചിത്ര സംരംഭവുമാണ് ഇത്. അംഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനത്തിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായി തിയേറ്റര്‍ ഓഫ് ഡ്രീംസ് എന്ന നിര്‍മാണ കമ്പനിയുമായി ചേര്‍ന്നാണ് റൈറ്റേഴ്സ് യൂണിയന് ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നത്.
View this post on Instagram
പൃഥ്വിരാജിനൊപ്പം മഞ്ജു വാര്യര്‍, ആസിഫ് അലി, അന്ന ബെന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അറുപതോളം അഭിനേതാക്കളും വിവിധ കഥാപാത്രങ്ങളായി എത്തും. ഛായാഗ്രഹണം സാനു ജോണ്‍ വര്‍ഗീസ് ആണ് നിർവഹിക്കുന്നത്. എഡിറ്റിംഗ് മഹേഷ് നാരായണന്. സംഗീതം ജസ്റ്റിന് വര്‍ഗീസ്. കലാസംവിധാനം ദിലീപ് നാഥ്. വസ്ത്രാലങ്കാരം സമീറ സനീഷ്. ചമയം റോണക്സ് സേവ്യര്‍. സ്റ്റില്‍സ് ഹരി തിരുമല.
Read Also: ടി-20 ലോകകപ്പിന്റെ മൽസരക്രമം ഐസിസി പുറത്തുവിട്ടു







































