ടി-20 ലോകകപ്പിന്റെ മൽസരക്രമം ഐസിസി പുറത്തുവിട്ടു

By Staff Reporter, Malabar News
icc-t2--world-cup-fixture
Ajwa Travels

ദുബായ്: ഈ വർഷം നടക്കുന്ന ടി-20 ലോകകപ്പിനുള്ള മൽസരക്രമം പുറത്തുവിട്ട് ഐസിസി. യോഗ്യതാ മൽസരങ്ങൾ ഒക്‌ടോബർ 17ന് ആരംഭിക്കും. ഒക്‌ടോബർ 23 മുതലാണ് സൂപ്പർ 12 മൽസരങ്ങൾ ആരംഭിക്കുക. ഒക്‌ടോബർ 24ന് ഇന്ത്യ-പാകിസ്‌ഥാൻ മൽസരം നടക്കും. നവംബർ 8ന് ഗ്രൂപ്പ് ഘട്ട മൽസരങ്ങൾ അവസാനിക്കും.

സൂപ്പർ 12 മൽസരങ്ങളിൽ ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ എന്നീ ടീമുകളാണ് ആദ്യം ഏറ്റുമുട്ടുക. ഒക്‌ടോബർ 23ന് ഉച്ചതിരിഞ്ഞ് രണ്ടിനാണ് മൽസരം. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്‌ളണ്ട്, വെസ്‌റ്റ് ഇൻഡീസ് എന്നീ ടീമുകൾക്കൊപ്പം യോഗ്യതാ മൽസരങ്ങളിലെ എ ഗ്രൂപ്പിൽ ഒന്നാം സ്‌ഥാനത്ത് എത്തുന്നവരും ബി ഗ്രൂപ്പിൽ രണ്ടാം സ്‌ഥാനത്ത് എത്തുന്നവരും ഗ്രൂപ്പ് ഒന്നിൽ കളിക്കും.

ഇന്ത്യ-പാകിസ്‌ഥാൻ പോരാട്ടത്തോടെയാണ് ഗ്രൂപ്പ് രണ്ടിലെ മൽസരങ്ങൾ ആരംഭിക്കുക. അഫ്‌ഗാനിസ്‌ഥാൻ , ന്യൂസീലൻഡ് എന്നീ ടീമുകളാണ് ഗ്രൂപ്പ് രണ്ടിലേക്ക് നേരിട്ട് യോഗ്യത നേടിയ മറ്റ് ടീമുകൾ. ഇവർക്കൊപ്പം എ ഗ്രൂപ്പിലെ രണ്ടാം സ്‌ഥാനക്കാരും ബി ഗ്രൂപ്പിലെ ഒന്നാം സ്‌ഥാനക്കാരും ഗ്രൂപ്പിലുണ്ടാവും. അന്തിമ മൽസരക്രമം യോഗ്യത റൗണ്ടിന് ശേഷമേ വ്യക്‌തമാകൂ.

Read Also: ജീത്തു ജോസഫ്-മോഹൻലാൽ ചിത്രം ‘ട്വെൽത് മാൻ’ ചിത്രീകരണം തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE