മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ‘ട്വെൽത് മാൻ‘. കെആര്‍ കൃഷ്ണ കുമാറിന്റെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങുന്നത്. സിനിമയുടെ പ്രഖ്യാപനം തന്നെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ പൂജാ ചടങ്ങുകളോടെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ‘ദൃശ്യം 2‘ എന്ന വൻ ഹിറ്റിന് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് ട്വെൽത് മാൻ.
ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ഇതെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പശ്ചാത്തലസംഗീതം അനില്‍ ജോണ്സണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂറാണ് ചിത്രം നിര്‍മിക്കുന്നത്. മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുമ്പോള്‍ ആരാധകരും ഏറെ പ്രതീക്ഷയിലാണ്.
Read Also: സോളാർ കേസ്; ഉമ്മൻ ചാണ്ടിയടക്കം 6 പേർക്കെതിരെ എഫ്ഐആര്‍ സമര്‍പ്പിച്ച് സിബിഐ