ലഖ്‌നൗ: നരേന്ദ്ര മോദി സർക്കാർ കർഷകരുടെ വേദന മനസ്സിലാക്കുന്നില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബിജെപി സർക്കാർ കർഷകരുടെ വേദന കേൾക്കുന്നില്ലെന്നും എന്നാൽ അവരുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന നിയമങ്ങൾ നടപ്പാക്കുന്നതിന് അവരുമായി കൂടിക്കാഴ്‌ച നടത്തുകയാണെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.
ഉത്തർപ്രദേശിലെ കർഷകർ തങ്ങളുടെ ഉൽപന്നങ്ങൾ ഇപ്പോഴും താങ്ങുവിലയേക്കാൾ (എംഎസ്‌പി) കുറഞ്ഞ വിലക്കാണ് വിൽക്കുന്നതെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്‌തു. ബല്ലിയയിൽ നിന്നുള്ള ഒരു കർഷകന്റെ വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു പ്രിയങ്കയുടെ വിമർശനം.
“കർഷകരുടെ അവകാശങ്ങൾ ഇല്ലാതാക്കുന്ന കാർഷിക നിയമത്തെ കുറിച്ച് ബിജെപി സർക്കാർ അവരുമായി ചർച്ച നടത്തുന്നുണ്ട്, എന്നാൽ കർഷകരുടെ വേദന മനസ്സിലാക്കുന്നില്ല. യുപിയിലെ മിക്കവാറും സ്‌ഥലങ്ങളിലും കർഷകർ ഇപ്പോഴും താങ്ങുവിലയേക്കാൾ താഴ്‌ന്ന നിരക്കിൽ അവരുടെ ധാന്യങ്ങൾ വിൽക്കാൻ നിർബന്ധിതരാകുന്നു. ധാന്യത്തിന് താങ്ങുവില 1,868 ആയിരിക്കെ കർഷകർ 800 രൂപയിലധികം കുറച്ച് ക്വിന്റലിന് 1,000 മുതൽ 1,100 രൂപ വരെ വാങ്ങിയയാണ് വിൽക്കുന്നത്. കേന്ദ്ര സർക്കാർ താങ്ങുവില ഉറപ്പു നൽകുമ്പോഴാണ് ഈ സ്‌ഥിതി. താങ്ങുവിലകൂടി ഒഴിവാക്കിയാൽ അവരുടെ അവസ്‌ഥ പിന്നെ എന്തായിരിക്കും?”,- പ്രിയങ്ക ട്വിറ്ററിൽ ചോദിച്ചു.
भाजपा सरकार किसानों का हक मारने वाले बिलों पर सरकारी खाट सम्मेलन तो कर रही है लेकिन किसानों का दर्द नहीं सुन रही।
यूपी में लगभग सभी जगहों पर किसान अपना धान 1868 रू/क्विंटल एमएसपी से 800 रू कम 1000-1100रू/क्विंटल पर बेंचने को मजबूर हैं। ऐसा तब है जब एमएसपी की गारंटी है। 1/2 pic.twitter.com/l8s6tsjdGQ
— Priyanka Gandhi Vadra (@priyankagandhi) October 21, 2020
കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെകതിരെ രാജ്യമെമ്പാടും പ്രതിപക്ഷ പാർട്ടികളും കർഷക സംഘടനകളും പ്രതിഷേധം തുടരുകയാണ്. കഴിഞ്ഞദിവസം പഞ്ചാബ് സർക്കാർ കാർഷിക നിയമത്തിനെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചിരുന്നു. പുതിയ കാർഷിക നിയമങ്ങൾ കർഷക വിരുദ്ധമാണെന്നും അതിനെ പിന്തുണക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി അമരീന്ദർ സിങ് പറഞ്ഞിരുന്നു.
सोचिए जब एमएसपी की गारंटी खत्म हो जाएगी तब क्या होगा? 2/2
— Priyanka Gandhi Vadra (@priyankagandhi) October 21, 2020
കാർഷിക വിള വിപണന വാണിജ്യ പ്രോൽസാഹന നിയമം 2020, വിള ശാക്‌തീകരണവും സംരക്ഷണവും ലക്ഷ്യമിടുന്ന കാർഷിക ശാക്‌തീകരണ സംരക്ഷണ നിയമം 2020, അവശ്യ സാധന നിയമഭേദഗതി നിയമം 2020 എന്നീ മൂന്ന് നിയമങ്ങളാണ് കേന്ദ്ര സർക്കാർ കൊണ്ടുവന്നിരിക്കുന്നത്. ഇടനിലക്കാർ ഇല്ലാത്ത വിപണിയും വിൽപ്പന സ്വാതന്ത്യവും വിലപേശൽ ശേഷിയും ഉറപ്പാക്കാനാണ് പുതിയ പരിഷ്‌ക്കരണമെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്.
Also Read: ബിജെപി നേതാവ് ഏക്‌നാഥ് ഖഡ്സെ വെള്ളിയാഴ്‌ച എൻസിപി അംഗത്വം സ്വീകരിക്കും; ജയന്ത് പാട്ടീൽ







































