ബിജെപി നേതാവ് ഏക്‌നാഥ് ഖഡ്സെ വെള്ളിയാഴ്‌ച എൻസിപി അംഗത്വം സ്വീകരിക്കും; ജയന്ത് പാട്ടീൽ

By Desk Reporter, Malabar News
Eknath-Khadse_2020-Oct-21
Ajwa Travels

മുംബൈ: മുതിർന്ന ബിജെപി നേതാവ് ഏക്‌നാഥ് ഖഡ്സെ പാർട്ടിയിൽ നിന്ന് രാജിവച്ചു. ശരദ് പവാറിന്റെ എൻസിപിയിൽ ചേരും എന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്‌ച്ച ഏക്‌നാഥ് ഖഡ്സെ എൻസിപി അംഗത്വം സ്വീകരിക്കുമെന്ന് മഹാരാഷ്‌ട്ര മന്ത്രി ജയന്ത് പാട്ടീൽ അവകാശപ്പെട്ടു.

ഖഡ്സെയുടെ രാജിക്കത്ത് ലഭിച്ചതായി മഹാരാഷ്‌ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ അറിയിച്ചു. ഇന്ന് രാവിലെ ഖഡ്സെയുടെ രാജിക്കത്ത് തനിക്ക് ലഭിച്ചു. പുതിയ പാർട്ടിയിൽ ചേരുന്നതിന് അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നൽകിയെന്നും പാട്ടീൽ പറഞ്ഞു.

കഴിഞ്ഞ ഏതാനും മാസങ്ങളായി മഹാരാഷ്‌ട്ര ബിജെപി ക്യാമ്പിൽ അസ്വസ്‌ഥതകൾ തുടരുകയാണ്. മഹാരാഷ്‌ട്രയിൽ തന്നെ ബിജെപി പല ഘട്ടങ്ങളിലും മാറ്റിനിർത്തുന്നതിൽ മുൻ മന്ത്രിയും പാർട്ടി മുതിർന്ന നേതാവുമായ ഏക്‌നാഥ് ഖഡ്‌സെ അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. ഏക്‌നാഥ് ഖഡ്‌സെ ഉടൻ എൻ‌സി‌പിയിൽ ചേരുമെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.

ഖഡ്സെ ഞായറാഴ്‌ച്ച ബിജെപിയിൽ നിന്ന് രാജിവച്ചതായും നവരാത്രി വേളയിൽ എൻ‌സി‌പിയിൽ ചേരുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ റിപ്പോർട്ടുകൾ ചന്ദ്രകാന്ത് പാട്ടീൽ നിഷേധിക്കുകയാണ് അന്നു ചെയ്‌തത് . ഖഡ്സെ പാർട്ടിയിൽ നിന്ന് രാജിവച്ചിട്ടില്ലെന്നും അദ്ദേഹം അത്തരം ഒരു നടപടിയും സ്വീകരിക്കില്ലെന്നും പാട്ടീൽ പറഞ്ഞിരുന്നു. പക്ഷേ, ‘ഒന്നും പറയാനില്ല’ എന്ന ഖഡ്സെയുടെ പ്രതികരണം ഏവരേയും ആകാംക്ഷയിൽ ആക്കിയിരിക്കുകയാണ്.

Also Read:  നിതീഷ് കുമാര്‍ വര്‍ഗീയത വളര്‍ത്തുന്നു; ചിരാഗ് പാസ്വാന്‍

അഭ്യൂഹങ്ങൾക്ക് ശക്‌തി പകർന്ന് എൻസിപി നേതാവ് ശരദ് പവാറും പ്രസ്‌താവന നടത്തിയിരുന്നു. “ബിജെപിയെ കെട്ടിപ്പടുക്കുന്നതിൽ ഖഡ്സെ വഹിച്ച പങ്ക് അവഗണിക്കാൻ കഴിയില്ല. അദ്ദേഹം ധനമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മികച്ച പ്രവർത്തനം കാഴ്‌ചവച്ചു. പാർട്ടിയിൽ താൻ അവഗണിക്കപ്പെടുന്നു എന്ന് അദ്ദേഹത്തിന് തോന്നിയിരിക്കാം, അതിനാൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് വിലകൽപ്പിക്കുന്ന ഒരു പാർട്ടിയിലേക്ക് പോകുന്നതിനെക്കുറിച്ച് ആലോചിച്ചേക്കാം, “- എന്നായിരുന്നു ശരദ് പവാറിന്റെ പ്രസ്‌താവന.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE