തിരുവനന്തപുരം: നടൻ ഉണ്ണി പി ദേവിന്റെ ഭാര്യ പ്രിയങ്കയുടെ ആത്‌മഹത്യയില്‍ ഐജി തല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രിയങ്കയുടെ കുടുംബം ആഭ്യന്തര വകുപ്പിനെ സമീപിച്ചു. കേസ് അട്ടിമറിക്കാന്‍ ഇടപെടല്‍ നടന്നെന്നും കുടുംബം ആരോപിച്ചു.
മെയ് മാസത്തിലാണ് പ്രിയങ്കയെ വെമ്പായത്തെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃപീഡനമെന്ന പ്രിയങ്കയുടെ സഹോദരന്റെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രിയങ്കയുടെ ഭർത്താവും നടനുമായ ഉണ്ണി പി ദേവിനെതിരെയാണ് പരാതി. ഇയാള്‍ക്കെതിരെ ആത്‌മഹത്യാ പ്രേരണ, സ്‍ത്രീധന പീഡനം എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
ഉണ്ണി പി ദേവുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് അങ്കമാലിയിലെ വീട്ടില്‍ നിന്നും പ്രിയങ്ക സ്വന്തം വീട്ടിലെത്തിയാണ് ആത്‌മഹത്യ ചെയ്‌തത്. സ്‍ത്രീധനത്തിന്റെ പേരില്‍ പ്രിയങ്കയെ ഉണ്ണി നിരന്തരം മര്‍ദ്ദിച്ചിരുന്നു. പ്രിയങ്കയുടെ മരണത്തില്‍ ഉണ്ണി പി ദേവിന്റെ അമ്മ ശാന്തയും പ്രതിയാണ്. മരിക്കുന്നതിന് മുന്‍പ് ഉണ്ണിക്കും കുടുംബത്തിനും എതിരെ പ്രിയങ്ക പോലീസില്‍ പരാതി നല്‍കിയിരുന്നു.
Also Read: വിദേശ നിക്ഷേപം; ഫ്ളിപ്‌കാർട്ടിന് 10,600 കോടിയുടെ കാരണം കാണിക്കൽ നോട്ടീസയച്ച് ഇഡി