കാസർഗോഡ്: ട്രെയിനില്‍ കടത്തുകയായിരുന്ന നിരോധിത പാന്‍മസാല പിടികൂടി. കാഞ്ഞങ്ങാട് വെച്ചാണ് മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന മാവേലി എക്സ്പ്രസില്‍ കടത്തുകയായിരുന്ന നിരോധിത പാന്‍മസാല പിടികൂടിയത്. ഉടമയെ കണ്ടെത്താനായിട്ടില്ല.
സീറ്റിനടിയില്‍ ചാക്കില്‍ പൊതിഞ്ഞുവെച്ച നിലയിൽ 560 പാക്കറ്റുകളാണ് ഉണ്ടായിരുന്നത്.
കാസര്‍ഗോഡ് റെയില്‍വെ പോലീസ് സ്റ്റേഷന് എസ്ഐ ബാബു കുപ്ളേരി, എഎസ്ഐ മോഹനന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നിരോധിത പാന്‍മസാല പിടികൂടിയത്. ഉടമയെ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
Malabar News: മലപ്പുറം ജില്ലയിലെ വാക്സിൻ വിതരണം 10 ലക്ഷം കടന്നു






































