പന്തല്ലൂർ: പച്ചക്കറി കയറ്റിവന്ന മിനിലോറിയിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സംഭവത്തിൽ ലോറി ഡ്രൈവർ പന്തല്ലൂർ സ്വദേശി കെ ഷെഫീഖിനെ (39) ദേവാലയ പോലീസ് അറസ്‌റ്റ് ചെയ്‌തു. പച്ചക്കറി ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലുള്ള 300 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. കൊളപ്പള്ളി ഭാഗത്ത് പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.
Most Read: മാറാട് കൂട്ടക്കൊല; രണ്ട് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ






































