മാറാട് കൂട്ടക്കൊല; രണ്ട് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ

By Web Desk, Malabar News
venmani double murder; The verdict is on the 19th of this month
Ajwa Travels

കോഴിക്കോട്: മാറാട് കൂട്ടക്കൊലക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. 95ആം പ്രതി കോയമോൻ, 148ആം പ്രതി നിസാമുദ്ദീൻ എന്നിവർക്കാണ് ശിക്ഷ വിധിച്ചത്.

സ്‌പർധ വളർത്തൽ, അന്യായമായി സംഘം ചേരൽ, സ്‌ഫോടക വസ്‌തു നിരോധന നിയമം എന്നിവർ പ്രകാരം കോയമോനും, കൊലപാതകം, മാരകായുധവുമായി കലാപം, അന്യായമായി സംഘം ചേരൽ, ആയുധ നിരോധന നിയമം എന്നിവ പ്രകാരം നിസാമുദ്ദീനും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

2003 മെയ് രണ്ടിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. എട്ട് പേരാണ് രണ്ടാം മാറാട് കലാപത്തിൽ കൊല്ലപ്പെട്ടത്. വിചാരണ നേരിട്ട 139 പേരിൽ 63 പേരെ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു. പിന്നീട് 24 പേരെ ഹൈക്കോടതിയും ശിക്ഷിച്ചു. വിചാരണ നടക്കുമ്പോൾ കോയമോനും നിസാമുദ്ദീനും ഒളിവിലായിരുന്നു. 2010, 2011 കാലത്താണ് ഇവർ പിടിയിലായത്.

Read Also: ആലുവയിലെ നവവധുവിന്റെ ആത്‍മഹത്യ; വീഴ്‌ച വരുത്തിയ സിഐക്കെതിരെ നടപടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE