വാടകവീട്ടിൽ പെൺവാണിഭം; സ്‌ത്രീകൾ ഉൾപ്പടെ 5 പേർ അറസ്‌റ്റിൽ

By News Desk, Malabar News
Representational Image
Ajwa Travels

കോഴിക്കോട്: പാറോപ്പടി- ചേവരമ്പലം റോഡിൽ വാടക വീട് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയ വൻ സംഘത്തിലെ മൂന്ന് സ്‌ത്രീകൾ ഉൾപ്പടെ അഞ്ച് പേർ അറസ്‌റ്റിൽ. ബേപ്പൂർ അരക്കിണർ റസ്‌വ മൻസിലിൽ ഷഫീഖ് (32), ചേവായൂർ തൂവാട്ടുതാഴം വയലിൽ ആഷിക് (24) എന്നിവരും പയ്യോളി, നടുവണ്ണൂർ, അണ്ടിക്കോട് സ്വദേശികളായ 3 സ്‌ത്രീകളുമാണ് അറസ്‌റ്റിലായത്. കഴിഞ്ഞ 3 മാസമായി പാറോപ്പടി ചേവരമ്പലം റോഡിൽ വീടിന് മുകളിൽ നരിക്കുനി സ്വദേശി ഷഹീൻ എന്നയാൾ വാടകയ്‌ക്ക് എടുത്ത വീട്ടിലാണ് പെൺവാണിഭം നടന്നത്.

നാട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് കുറച്ചുദിവസമായി പോലീസ് നിരീക്ഷണത്തിലായിരുന്നു ഈ വീട്. ഇന്നലെ രാവിലെ പോലീസിന് ലഭിച്ച വിവരമനുസരിച്ച് പരിശോധന നടത്തുകയും 5 പേരെ അറസ്‌റ്റ്‌ ചെയ്യുകയുമായിരുന്നു.

വീട് വാടകയ്‌ക്ക് എടുത്ത ഷഹീൻ മുൻപും നഗരത്തിൽ പെൺവാണിഭ കേന്ദ്രം നടത്തിയിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം. പിടിയിലായ സ്‌ത്രീകളുടെ മൊബൈൽ ഫോണിൽ നിന്ന് അൻപതോളം പേരുടെ വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.

Also Read: പൂജപ്പുരയിൽ ജയിൽ ചാടിയ പ്രതി കീഴടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE