തിരുവനന്തപുരം: പിസി വിഷ്‌ണുനാഥിന് സാധ്യതയേറുമ്പോൾ വട്ടിയൂർക്കാവിൽ പ്രതിഷേധം ഉയരുന്നു. മണ്ഡലത്തിന് പുറത്ത് നിന്നുള്ള ആരെയും അംഗീകരിക്കില്ലെന്ന് കെപിസിസി അംഗം ഡി സുദർശനൻ പറഞ്ഞു. തീരുമാനം മാറ്റിയില്ലെങ്കിൽ വിമതനെ നിർത്തുമെന്നും സുദർശനൻ മുന്നറിയിപ്പ് നൽകി.
വട്ടിയൂർക്കാവിൽ ഇന്നലെയും കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം ഉണ്ടായിരുന്നു. കെപിസിസി ജനറൽ സെക്രട്ടറി കെപി അനിൽകുമാറിനെ സ്‌ഥാനാർഥിയാക്കുമെന്ന സാധ്യതകൾക്ക് എതിരേയായിരുന്നു പ്രതിഷേധം. ഇതിന് പിന്നാലെയാണ് പിസി വിഷ്‌ണുനാഥിന് എതിരെയും പ്രതിഷേധം ഉയർന്നിരിക്കുന്നത്.
Also Read: രാജി തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ല, തന്റെ പേര് വെട്ടിയത് ചെന്നിത്തല; രമണി പി നായർ







































