ലണ്ടന്‍ : കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ രാജ്യത്ത് ശക്‌തമായി തുടരുമ്പോള്‍ തന്നെ രാജ്യത്തിന് പുറത്തും കര്‍ഷകര്‍ക്ക് പിന്തുണയുമായി പ്രതിഷേധങ്ങള്‍ കടുക്കുന്നു. ലണ്ടൻ തെരുവുകളില്‍ കര്‍ഷക സമരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നിരവധി ആളുകളാണ് പ്രതിഷേധം ശക്‌തമാക്കുന്നത്. ഇതിനോടകം തന്നെ നിയന്ത്രണങ്ങള്‍ ലംഘിച്ചു പ്രതിഷേധം തുടരുന്നതിന് നിരവധി ആളുകളെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
പഞ്ചാബിലെ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം എന്ന മുദ്രവാക്യം ഉയര്‍ത്തിക്കൊണ്ടാണ് ലണ്ടനില്‍ ആളുകള്‍ തെരുവുകളില്‍ പ്രതിഷേധിക്കുന്നത്. ലണ്ടനിലെ ആള്‍ഡ്വിച്ചിലെ ഇന്ത്യന്‍ എംബസിക്ക് മുന്നില്‍ ആളുകള്‍ തിങ്ങിക്കൂടിയതോടെ പോലീസുകാര്‍ അവരോട് പിരിഞ്ഞു പോകണമെന്ന ആവശ്യം ഉന്നയിച്ചു രംഗത്തെത്തി. പക്ഷേ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് അവിടെ തന്നെ തുടരുന്നതിനാല്‍ നിരവധി ആളുകളെ കോവിഡ് മാനദണ്ഡ ലംഘനങ്ങളുടെ പേരില്‍ പോലീസ് അറസ്‌റ്റ് ചെയ്‌തു നീക്കി.
രാജ്യത്ത് തലസ്‌ഥാന നഗരിയില്‍ കര്‍ഷക പ്രതിഷേധം ശക്‌തമായി മുന്നേറുകയാണ്. സമരം ഇപ്പോള്‍ 12 ആം ദിവസത്തിലേക്ക് എത്തിയിരിക്കുകയാണ്. കര്‍ഷക സമരത്തിനോട് അനുബന്ധിച്ച് നാളെ രാജ്യവ്യാപകമായി ഭാരത് ബന്ദ് നടത്താനുള്ള തീരുമാനത്തിലാണ് കര്‍ഷകര്‍. ഇതേ തുടര്‍ന്ന് നിരവധി കര്‍ഷകരാണ് ഡെല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് എത്തുന്നത്.
Read also : അതിരു കടന്ന പ്രവര്‍ത്തി; മാദ്ധ്യമ പ്രവര്‍ത്തകന്റെ അക്കൗണ്ട് വിലക്കിയതില്‍ പ്രശാന്ത് ഭൂഷണ്‍






































