ന്യൂഡെല്‍ഹി: മാദ്ധ്യമ പ്രവര്ത്തകന് സലില്‍ തൃപാഠിയുടെ അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തിയ ട്വിറ്ററിനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. ബാബറി മസ്ജിദ് തകര്‍ത്തതിന്റെ 28ആം വാര്‍ഷിക ദിനമായ ഡിസംബര്‍ ആറിന് ബാബറി മസ്ജിദിനെക്കുറിച്ചുള്ള കവിത ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് സലില്‍ ത്രിപാഠിയുടെ അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തിയത്.
അതിരുകടന്ന പ്രവൃത്തിയാണ് ട്വിറ്റര്‍ ചെയ്തതെന്നാണ് പ്രശാന്ത് ഭൂഷണ് പ്രതികരിച്ചത്. സലില്‍ തന്റെ അമ്മക്ക് വേണ്ടി ബാബറി മസ്ജിദിനെക്കുറിച്ചും ഗുജറാത്തിനെക്കുറിച്ചും എഴുതിയ കവിത വിദ്വേഷം ഉളവാക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ട്വിറ്റര്‍ അക്കൗണ്ട് ഒഴിവാക്കിയത്. 2009ല്‍ സലില്‍ തൃപാഠി പബ്ളിഷ് ചെയ്ത ‘Offence: The Hindu Case’ എന്ന പുസ്തകത്തിലെ ‘My Mother’s Fault’ എന്ന കവിത ചൊല്ലുന്ന വീഡിയോയാണ് അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
Read also: കവിതയിൽ ബാബറി മസ്ജിദ്; മാദ്ധ്യമ പ്രവര്‍ത്തകന്റെ ട്വിറ്റര്‍ അക്കൗണ്ട് വിലക്കി