ന്യൂഡെൽഹി: ട്വിറ്ററിനെതിരെ രൂക്ഷ വിർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിന്റെ രാഷ്ട്രീയ പ്രക്രിയയിൽ ഇടപെട്ടുകൊണ്ട് ട്വിറ്റർ ജനാധിപത്യത്തെ ആക്രമിക്കുകയാണെന്നും ഇന്ത്യയിലെ രാഷ്ട്രീയത്തേയും രാഷ്ട്രീയക്കാരേയും ഒരു കമ്പനി നിർവചിക്കുന്നത് ശരിയല്ലെന്നും രാഹുൽ പറഞ്ഞു.
ഇന്ത്യക്കാർ എന്നനിലയിൽ നമ്മൾ ചോദ്യം ചോദിക്കേണ്ടത് ആവശ്യമാണ്. ഇന്ത്യയിലെ രാഷ്ട്രീയത്തെ നിർവചിക്കാൻ കമ്പനികൾക്ക് അധികാരം നൽകണോ അതോ നാം തന്നെ നിർവചിക്കണോ എന്നും രാഹുൽ ഗാന്ധി ചോദിച്ചു.
അതേസമയം, രാഹുൽ ഗാന്ധിക്കും കെസി വേണുഗോപാലിനും പിന്നാലെ കൂടുതൽ കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ടുകൾക്കെതിരെ ട്വിറ്റർ നടപടിയെടുത്തു. രൺദീപ് സുർജേവാല, അജയ് മഖൻ, മാണിക്കം ടാഗോർ, സുശ്മിത ദേവ്, ജിതേന്ദ്ര സിംഗ് ആൽവർ, മദൻ മോഹൻ ഝാ, പവൻ ഖേര ഉൾപ്പെടെ 23 കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ടുകൾ ഇപ്പോൾ പ്രവർത്തന രഹിതമാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, അടക്കമുള്ള സംസ്ഥാന ഘടകങ്ങളുടെ ഹാൻഡിലുകൾക്ക് എതിരെയും ട്വിറ്റർ നടപടി സ്വീകരിച്ചു.
Read also: രാജ്യസഭാ സംഘർഷം; പ്രതിപക്ഷ എംപിമാർക്കെതിരെ ശക്തമായ നടപടിയെന്ന് സൂചന