ഡെൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് പുനസ്ഥാപിച്ചു. അക്കൗണ്ട് മരവിപ്പിച്ച് ഏഴ് ദിവസത്തിന് ശേഷം ഇന്ന് രാവിലെയാണ് പുനസ്ഥാപിക്കുന്നത്. ഡെൽഹിയിൽ പീഡനത്തിനിരയായി മരിച്ച പെൺകുട്ടിയുടെ കുടുംബത്തിനൊപ്പം നിൽക്കുന്ന ചിത്രം ട്വീറ്റ് ചെയ്തതാണ് രാഹുലിന്റെ അക്കൗണ്ട് ബ്ളോക്ക് ചെയ്യാൻ കാരണമായത്.
രാഹുലിന്റെ ട്വീറ്റ് പങ്കുവെച്ച കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു. ഈ അക്കൗണ്ടുകളും പുനസ്ഥാപിച്ചിട്ടുണ്ട്. അതേ സമയം രാഹുലിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിനെതിരെ സ്വീകരിച്ച നടപടി വിശദീകരിക്കാൻ ഫേസ്ബുക്ക് ഇന്ത്യ തലവൻ സത്യ ദേവിനോട് ഓഗസ്റ്റ് 17ന് വൈകിട്ട് അഞ്ച് മണിക്കു മുൻപ് ഹാജരാവാൻ ബാലാവകാശ കമ്മീഷൻ നിർദ്ദേശം നൽകി.
Entertainment News: ‘സ്റ്റാൻഡ് അപ്പി’ന് ശേഷം പുതിയ ചിത്രവുമായി വിധു വിന്‍സന്റ്; ടൈറ്റിൽ പുറത്ത്