ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ലോക്ക് ചെയ്ത സംഭവത്തെ പരിഹസിച്ച് ബിജെപി എംപി തേജസ്വി സൂര്യ. രാഹുല്‍ ഗാന്ധി ആകെ സജീവമായിരുന്ന ഒരേയൊരു ഇടം ട്വിറ്റര്‍ ആയിരുന്നെന്നും ഇപ്പോള്‍ ട്വിറ്ററും രാഹുലിന് പുറത്തേക്കുള്ള വഴി കാണിച്ചുവെന്നാണ് തേജസ്വി പറഞ്ഞത്.
എന്നാല്‍ തന്റെ അക്കൗണ്ട് ലോക്ക് ചെയ്ത നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ രംഗത്തെത്തിയിരുന്നു.രാജ്യത്തിന്റെ രാഷ്ട്രീയ പ്രക്രിയയിൽ ഇടപെട്ടുകൊണ്ട് ട്വിറ്റർ ജനാധിപത്യത്തെ ആക്രമിക്കുകയാണ് ചെയ്യുന്നതെന്ന് രാഹുൽ കുറ്റപ്പെടുത്തി. തന്റെ ട്വിറ്റർ അക്കൗണ്ട് ലോക്ക് ചെയ്തതിലൂടെ രാഷ്ട്രീയ പ്രക്രിയയിൽ കമ്പനി ഇടപെടുകയാണെന്നും ഇന്ത്യയിലെ രാഷ്ട്രീയത്തേയും രാഷ്ട്രീയക്കാരേയും ഒരു കമ്പനി നിർവചിക്കുന്നത് ശരിയല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Read also: രാജ്യത്തിന്റെ രാഷ്ട്രീയ പ്രക്രിയയിൽ ഇടപെടരുത്; ട്വിറ്ററിനോട് രാഹുൽ ഗാന്ധി