‘യുപിയുടെ സമാധാനത്തിനും പുരോഗതിക്കും വേണ്ടി വോട്ട് ചെയ്യൂ’; രാഹുൽ ഗാന്ധി

By Staff Reporter, Malabar News
Rahul_gandhi
Ajwa Travels

ലക്‌നൗ: ഉത്തർപ്രദേശിന്റെ സമാധാനത്തിനും പുരോഗതിക്കും വേണ്ടി വോട്ട് ചെയ്യാൻ രാഹുൽ ഗാന്ധി ജനങ്ങളോട് അഭ്യർഥിച്ചു. യുപിയിൽ പുതിയ സർക്കാർ രൂപീകരിച്ചാൽ പുതിയ ഭാവി രൂപപ്പെടുമെന്ന് കോൺഗ്രസ് നേതാവ് ട്വിറ്ററിൽ കുറിച്ചു. വോട്ടെടുപ്പ് ഉത്തർപ്രദേശിലായിരിക്കും, എന്നാൽ മാറ്റം രാജ്യത്തുടനീളം വരും! സമാധാനത്തിനും പുരോഗതിക്കും വോട്ട് ചെയ്യുക. ഒരു പുതിയ സർക്കാർ രൂപീകരിക്കുകയാണെങ്കിൽ, ഒരു പുതിയ ഭാവി രൂപീകരിക്കപ്പെടും; അദ്ദേഹം ട്വീറ്റ് ചെയ്‌തു.

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട തിരഞ്ഞെടുപ്പിനുള്ള 59 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ചു. 16 ജില്ലകളിലെ 59 നിയമസഭാ സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 627 സ്‌ഥാനാർഥികളാണ് മൽസര രംഗത്തുള്ളത്. മൂന്നാം ഘട്ടത്തിൽ 25,794 പോളിംഗ് സ്‌ഥലങ്ങളിലും 15,557 പോളിംഗ് സ്‌റ്റേഷനുകളിലുമായി 2.16 കോടി വോട്ടർമാർ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാൻ അർഹത നേടിയിട്ടുണ്ട്.

ഇന്ന് പോളിംഗ് ആരംഭിച്ച പ്രധാന മണ്ഡലങ്ങളിൽ മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ് തന്റെ കന്നി നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന കർഹാലും ഉൾപ്പെടുന്നു. യാദവിനെതിരെ കേന്ദ്ര നിയമ, നീതിന്യായ മന്ത്രാലയ സഹമന്ത്രി സത്യപാൽ സിംഗ് ബാഗേലിനെയാണ് ബിജെപി മൽസരിപ്പിച്ചത്. ഉത്തർപ്രദേശിലെ വോട്ടെണ്ണൽ മാർച്ച് 10ന് നടക്കും.

Read Also: ഇന്ത്യ-വിൻഡീസ് ടി-20 പരമ്പര; അവസാന മൽസരം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE