യുപിയിലെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് ഇന്ന്

By News Bureau, Malabar News
loksabha election
Rep. Image
Ajwa Travels

ലഖ്‌നൗ: യുപിയിലെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലടക്കം പത്ത് സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഇന്ന്. യുപിയിലെ അസംഗഡ്, രാംപൂർ ലോക്‌സഭ മണ്ഡലങ്ങളിലേക്കും പഞ്ചാബിലെ സിംഗ്രൂർ ലോക്‌സഭ മണ്ഡലത്തിലുമാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ 7 മണിയോടെ വോട്ടിംഗ് ആരംഭിച്ചു.

അതേസമയം ത്രിപുര, ഡെൽഹി, ആന്ധ്രാ പ്രദേശ്, ജാർഖണ്ഡ് എന്നിവിടങ്ങളിലാണ് നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. തൃപുരയിലെ ടൗൺ ബർഡോ വാലിയിൽ നിന്ന് ജനവിധി തേടുന്ന മുഖ്യമന്ത്രി മാണിക് സാഹയ്‌ക്ക് മുഖ്യമന്ത്രി സ്‌ഥാനത്ത് തുടരാൻ ഈ തിരഞ്ഞെടുപ്പ് നിർണായകമാണ്.

അഖിലേഷ് യാദവും അസംഖാനും രാജിവെച്ച ഒഴിവിലേക്കാണ് യുപിയിൽ തിരഞ്ഞെടുപ്പ്. അഖിലേഷ് സ്‌ഥാനമൊഴിഞ്ഞ അസംഖഡിൽ അദ്ദേഹത്തിന്റെ ബന്ധുവും നേരത്തെ മൂന്നുവട്ടം എംപിയുമായിരുന്ന ധർമേന്ദ്ര യാദവാണ് സമാജ് വാദി പാർട്ടി സ്‌ഥാനാർത്ഥി. ഭോജ്‌പുരിയിലെ ജനപ്രിയ നടനും ഗായകനുമായ ദിനേശ് ലാൽ യാദവാണ് ബിജെപിക്ക് വേണ്ടി മൽസര രംഗത്തുള്ളത്.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എംപി സ്‌ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് സിംഗ്രൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

Most Read: നാഷണൽ ഹെറാൾഡ് കേസ്; സോണിയ ഗാന്ധി ഇന്നും ഹാജരാകില്ല 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE