കവിതയിൽ ബാബറി മസ്ജിദ്; മാദ്ധ്യമ പ്രവര്‍ത്തകന്റെ ട്വിറ്റര്‍ അക്കൗണ്ട് വിലക്കി

By Syndicated , Malabar News
Salil tripadi_Malabar news
Ajwa Travels

ന്യൂഡെല്‍ഹി:  മാദ്ധ്യമ പ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സലില്‍ തൃപാഠിയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെൻഡ് ചെയ്‌തു. ബാബറി മസ്ജിദിനെപ്പറ്റി സലില്‍ പോസ്‌റ്റ്‌ ചെയ്‌ത കവിത വിദ്വേഷം ഉളവാക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ട്വിറ്റര്‍ അക്കൗണ്ട് ഒഴിവാക്കിയത്.  സലില്‍ തന്റെ അമ്മക്ക് വേണ്ടി ബാബറി മസ്ജിദിനെക്കുറിച്ചും ഗുജറാത്തിനെക്കുറിച്ചും  എഴുതിയ കവിതയാണ് അദ്ദേഹം ട്വിറ്ററില്‍ പോസ്‌റ്റ്  ചെയ്‌തത്.

ബാബറി മസ്ജിദ് തകര്‍ത്തതിന്റെ ഇരുപത്തിയെട്ടാം വാര്‍ഷിക ദിനമായ ഡിസംബര്‍ ആറിന്  കവിത ഇട്ടതിനു പിന്നാലെ ഇദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെൻഡ് ചെയ്യുകയായിരുന്നു. 2009ല്‍ സലില്‍ തൃപാഠി പബ്ളിഷ് ചെയ്‌ത ‘Offence: The Hindu Case’ എന്ന പുസ്‌തകത്തിലെ My Mother’s Fault’ എന്ന കവിത ചൊല്ലുന്ന വീഡിയോയാണ് അദ്ദേഹം ട്വിറ്ററില്‍ പോസ്‌റ്റ് ചെയ്‌തത്.

Read also: പുതിയ പാർലമെന്റ് മന്ദിരം; നിർമ്മാണത്തിന് തിടുക്കം വേണ്ടെന്ന് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE