ട്രംപിന്റെ അക്കൗണ്ട് മരവിപ്പിച്ച നടപടിയിൽ പ്രതികരണവുമായി ട്വിറ്റർ മേധാവി

By Staff Reporter, Malabar News
malabarnews-jack
Jack Dorsey
Ajwa Travels

ന്യൂയോർക്ക്: ഡൊണാൾഡ്‌ ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് നിരോധനത്തിൽ ആഘോഷിക്കുകയോ അതിൽ അഭിമാനിക്കുകയോ ചെയ്യുന്നില്ലെന്ന് ട്വിറ്റർ മേധാവി ജാക്ക് ഡോർസി. ട്വിറ്ററിലൂടെയാണ് ട്രംപിന്റെ അക്കൗണ്ടിനെതിരെ സാമൂഹ്യ മാദ്ധ്യമ സ്‌ഥാപനങ്ങൾ സ്വീകരിച്ച നടപടികൾക്കെതിരെയുള്ള വിമർശനങ്ങളോട് ഡോർസി പ്രതികരിച്ചത്.

ട്രംപിന്റെ അക്കൗണ്ടിനെതിരെയുള്ള നടപടി ശരിയായ തീരുമാനമാണെന്നാണ് വിശ്വസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അസാധാരണവും ന്യായീകരിക്കാൻ കഴിയാത്തതുമായ സാഹചര്യത്തിലൂടെയാണ് നാം കടന്നുപോയത്. ഈ സാഹചര്യം പൊതു സുരക്ഷക്ക് വേണ്ടി എല്ലാ നടപടികളും സ്വീകരിക്കാൻ തങ്ങളെ നിർബന്ധിതരാക്കിയെന്നും ഡോർസി പറഞ്ഞു.

എന്നാൽ ഒരു അക്കൗണ്ടിന് നിരോധനം ഏർപ്പെടുത്തേണ്ടി വരുന്നത് ആരോഗ്യപരമായ ആശയവിനിമയം പ്രോൽസാഹിപ്പിക്കുന്നതിൽ തങ്ങൾക്കുണ്ടായ പരാജയമാണെന്ന് ഡോർസി പറയുന്നു. ക്യാപിറ്റോൾ ആക്രമണത്തിന് പിന്നാലെയാണ് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിക്കാൻ തീരുമാനമെടുത്തത്. സ്‌ഥിരമായി അക്രമത്തിന് ആഹ്വാനം ചെയ്യുന്നുവെന്ന് ചൂണ്ടികാട്ടിയായിരുന്നു നടപടി.

Read Also: ഫലം ലഭിക്കാൻ രണ്ട് ഡോസ് വാക്‌സിൻ നിർബന്ധം; മന്ത്രി കെകെ ശൈലജ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE