ട്വിറ്റർ ഭാഗികമായി തിരികെയെത്തി; പൂർണ പരിഹാരത്തിന് സമയമെടുക്കും

By Desk Reporter, Malabar News
Twitter Outage April 2021
Representational Image
Ajwa Travels

കൊച്ചി: ഇന്നലെ രാവിലെ മുതൽ വിവിധ രാജ്യങ്ങളിൽ ഭാഗികമായി സാങ്കേതിക തടസം നേരിട്ട ട്വിറ്റർ 90% തിരികെയെത്തി. ഏകദേശം 14 മണിക്കൂറിലധികം സമയമാണ് പലർക്കും പ്രശ്‌നം നേരിട്ടത്. ഇനിയും പ്രശ്‌നം നേരിടുന്ന അനേകം പേരുണ്ടെന്നാണ് ഈസ് ദി സർവീസ് ഡൗൺ ഡൗൺ ഡിറ്റക്‌ടർ പോലുള്ള പോർട്ടലുകളിൽ വരുന്ന പരാതികൾ സൂചിപ്പിക്കുന്നത്.

പോസ്‌റ്റുകൾ കാണാൻ സാധിക്കുമെങ്കിലും പുതിയ ട്വീറ്റുകൾ പോസ്‌റ്റ് ചെയ്യാനോ ലൈക് ചെയ്യാനോ റീട്വീറ്റ് ചെയ്യാനോ കഴിന്നുണ്ടായിരുന്നില്ല. ചിലർക്ക് ട്വിറ്റർ ലോഗിൻ ചെയ്യാനും സാധിക്കുമായിരുന്നില്ല. ട്വീറ്റ് ചെയ്യാൻ ശ്രമിച്ചവർക്കെല്ലാം വീണ്ടും ട്വീറ്റ് ചെയ്യാൻ ശ്രമിക്കൂ എന്ന സന്ദേശമാണ് ലഭിച്ചത്. അമേരിക്കയിലെ ഉപഭോക്‌താക്കൾക്കാണ് ആദ്യഘട്ടത്തിൽ പ്രശ്‌നം നേരിട്ടുതുടങ്ങിയത്. പിന്നീടത് ഇന്ത്യയുൾപ്പടെ 20 രാജ്യങ്ങളിലേക്കെങ്കിലും വ്യാപിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്.

ട്വിറ്റര്‍ പ്രവര്‍ത്തന രഹിതമായതിന്റെ കാരണം ഇപ്പോഴും വ്യക്‌തമല്ല. സംഭവത്തില്‍ നിങ്ങളിൽ ചിലർക്ക് ട്വിറ്റർ ലോഡ് ആകാതിരിക്കാം. പ്രശ്‌നം ഏറ്റവും വേഗത്തിൽ പരിഹരിക്കും എന്നല്ലാതെ മറ്റൊരു ഔദ്യോഗിക അറിയിപ്പും ഇതുവരെ ട്വിറ്റർ നടത്തിയിട്ടില്ല. അതുകൊണ്ടു തന്നെ, ഇതൊരു ‘മേജർ’ സുരക്ഷാ പ്രശ്‌നമോ ഹാക്കിങ് ഇഷ്യൂസോ ആകുമെന്നാണ് സാങ്കേതിയ വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നത്.

എന്തായാലും, 14 മണിക്കൂറുകൾ തകരാർ നേരിട്ട ട്വിറ്റർ ഭാഗികമായി ഇപ്പോൾ പ്രവർത്തന സജ്ജമായിട്ടുണ്ട്. ഇന്ന് രാവിലെ 5.30 മുതലാണ് പ്രശ്‌നം നേരിടാൻ ആരംഭിച്ചിരുന്നത്. ഡൗൺ ഡിറ്റക്‌ടറാണ് ട്വിറ്ററിന്റെ പ്രശ്‌നം ആദ്യം പുറത്ത് വിട്ടത്. ആഴ്‌ചകൾക്ക് മുൻപ് ഫേസ്ബുക്കും വാട്‌സാപ്പും ഇൻസ്‌റ്റഗ്രാ​മും ഇത് പോലെ പണിമുടക്കിയിരുന്നു. 2021 മാർച്ച് 19 രാത്രി മു​ത​ൽ ആരംഭിച്ച പ്രശ്‌നം പിന്നീട് പരിഹരിച്ചത് 12 മണിക്കൂറുകൾ കൊണ്ടാണ്.

Interesting: മേശപ്പുറത്തിരുന്ന് ആഹാരം, സ്വന്തമായി ഇൻസ്‌റ്റഗ്രാം അക്കൗണ്ട്; നിസാരനല്ല ഈ കഴുകൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE