മേശപ്പുറത്തിരുന്ന് ആഹാരം, സ്വന്തമായി ഇൻസ്‌റ്റഗ്രാം അക്കൗണ്ട്; നിസാരനല്ല ഈ കഴുകൻ

By Desk Reporter, Malabar News
Ajwa Travels

കാൻബെറ: സ്വന്തമായി ഇൻസ്‌റ്റഗ്രാം അക്കൗണ്ട്, ആരാധിക്കാൻ നിരവധി ആരാധകർ, മേശപ്പുറത്തിരുന്നുള്ള ആഹാരം അങ്ങനെ ഒരു താര രാജാവിന്റെ പദവിയാണ് ഓസ്‌ട്രേലിയയിലെ ‘ഡെസ്’ എന്ന കഴുകന് ലഭിക്കുന്നത്. ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ഇര പിടിയന്‍ പക്ഷികളായ ‘വെഡ്‌ജ്‌ ടെയില്‍ഡ്’ ഇനത്തില്‍പ്പെട്ട കഴുകാനാണ് ഡെസ്. ഒരിക്കൽ ‘കെയ്ന്‍ ടോഡ്’ എന്ന വിഷമുള്ള ലോകത്തിലെ ഏറ്റവും വലിയ മരത്തവളയെ ഇവനൊരിക്കല്‍ ആഹാരമാക്കിയതാണ്. എന്നാല്‍ ഒരു കുഴപ്പവും ഡെസിന് ഉണ്ടായില്ല എന്നത് അൽഭുതകരമാണ്.

ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്‌റ്റ് ഹിന്‍ഡര്‍ലാന്‍ഡ് പാര്‍ക്കിലെ ഓ’റൈലിസ് റെയിന്‍ ഫോറസ്‌റ്റ് റിസോര്‍ട്ടില്‍ ‘ബേര്‍ഡ്‌സ് ഓഫ് പ്രേ’ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നവനാണ് 20 വയസുള്ള ഈ കഴുകൻ. യാത്രകളും ആള്‍ക്കൂട്ടവും ഇഷ്‌ടപ്പെടുന്നവനാണ് ഡെസ് എന്ന് ഇതിന്റെ ഉടമയായ മാര്‍ക്ക് കുല്ലേട്ടൺ പറയുന്നു.

“യാത്രയ്‌ക്ക് അനുയോജ്യമല്ലാത്ത രണ്ട് കഴുകൻമാരെ എനിക്ക് ലഭിച്ചു, പക്ഷേ ഡെസ് യാത്രയെ ഇഷ്‌ടപ്പെടുന്നു, അവൻ ആളുകളെ സ്‌നേഹിക്കുന്നു, മികച്ച പരിപാലനം ആവശ്യമുള്ള പക്ഷിയാണ് ഡെസ്,”- മാര്‍ക്ക് കുല്ലേട്ടൺ പറഞ്ഞു.

കോവിഡ് വ്യാപനം കാരണം ഓ’റൈലിസിൽ ഷോ താൽക്കാലികമായി നിർത്തി വച്ചതോടെയാണ് ഡെസിന് ഒരു ഇൻസ്‌റ്റഗ്രാം അക്കൗണ്ട് ആരംഭിക്കാൻ തീരുമാനിച്ചത്. ഈ അക്കൗണ്ടിൽ ഡെസിന്റെ പറക്കൽ, സ്വീപ്പിംഗ്, ലാൻഡിംഗ് എന്നീ കഴിവുകളുടെ അൽഭുതകരമായ വീഡിയോകൾ മാര്‍ക്ക് കുല്ലേട്ടൺ പങ്കുവച്ചു. ഇതോടെ ഇസ്‌റ്റഗ്രാമിൽ നിരവധി ആരാധകരുള്ള ഒരു താരമായി ഡെസ് മാറി.

Also Read:  കുടിലിൽ ജനിച്ച ഐഐഎം പ്രൊഫസറുടെ ജീവിതകഥ; പ്രചോദനമായി ഒരു ചെറുപ്പക്കാരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE