രാത്രിയിലെ മൊബൈൽ ഉപയോഗം; വന്ധ്യതക്ക് വരെ കാരണമായേക്കാം

By News Desk, Malabar News

രാത്രിയിൽ ബെഡ്‌റൂമിൽ മൊബെെൽ ഫോൺ, ലാപ്‌ടോപ്പ്, ടാബ് ഇവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാത്തവർ ഇന്ന് വളരെ ചുരുക്കമാണ്. ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ രാത്രിയിൽ ദീർഘനേരം ഉപയോഗിക്കുന്നത് നമ്മളിൽ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങൾ ഏറെ വലുതാണ്. പുരുഷൻമാരിൽ ഇത് വന്ധ്യതക്ക് വരെ കാരണമാകുന്നുണ്ട്.

ഇന്ത്യയിൽ പുരുഷ വന്ധ്യതയുടെ വ്യാപ്‌തി 23 ശതമാനമാണ്. പുകവലിയും മദ്യപാനവും ചില പാരിസ്‌ഥിതിക ഘടകങ്ങളും വന്ധ്യതക്ക് കാരണമാകും. എന്നാൽ, സമീപകാല പഠനങ്ങളിൽ മൊബെെൽ ഫോൺ അടക്കമുള്ള ഡിജിറ്റൽ ഡിവെെസുകളിൽ നിന്നുള്ള വെളിച്ചം പുരുഷ ഹോർമോണുകളെ സ്വാധീനിക്കുന്നുണ്ട്. ഇതുവഴി വന്ധ്യതയിലേക്ക് എത്തുന്നവരുടെ എണ്ണം കൂടുതലാണ്.

പഠനമനുസരിച്ച് രാത്രി ദീർഘനേരം സ്‌മാർട്ട്‌ഫോണും ടാബ്‌ലെറ്റും ഉപയോഗിക്കുന്നത് ബീജങ്ങളുടെ ചലനശേഷി, ശുക്‌ള ചലനശേഷി, ശുക്‌ള സാന്ദ്രത എന്നിവ കുറക്കുന്നു. ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ പുറപ്പെടുവിക്കുന്ന ഹ്രസ്വ- തരംഗ ദൈർഘ്യ പ്രകാശം ശുക്‌ളത്തെ നിർജീവമാക്കും എന്നാണ് പഠനങ്ങളിൽ പറയുന്നത്. ഇതുവഴി പുരുഷ വന്ധ്യതാ നിരക്ക് വർധിക്കാനും കാരണമാകും.

അതേസമയം, രാത്രി കൂടുതൽ ഉറങ്ങുന്നത് ബീജങ്ങളുടെ എണ്ണവും ചലനവേഗതയും കൂട്ടും. ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളുടെ അമിതമായ ഉപയോഗം കൂടുതൽ ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കും. വ്യക്‌തിയുടെ ഡിഎൻഎക്ക് ദോഷം ചെയ്യും. കോശങ്ങൾ സ്വന്തമായി വീണ്ടെടുക്കാനുള്ള കഴിവ് നഷ്‌ടപ്പെടും.

രാത്രി ഒരുപാട് സമയം ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് കുറക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്. രാത്രി ഇത്തരം ഉപകരണങ്ങൾ ഉപയോഗിച്ച ശേഷം ഉറങ്ങാൻ ബെഡിലേക്ക് പോകുന്നതിനു കുറച്ച് ഇവയൊക്കെ ഓഫ് ചെയ്യുന്നതാണ് ഉത്തമം. കൂടാതെ രാത്രി നല്ല ഉറക്കം ലഭിക്കേണ്ടത് ആരോഗ്യത്തിനു വളരെ അത്യാവശ്യമാണ്. മൊബൈൽഫോൺ പോലുള്ളവയുടെ ഉപയോഗം ഇതിനും തടസം ആകാറുണ്ട്.

Also Read: ഇനി ധൈര്യമായി ഉച്ചക്കുറങ്ങിക്കോളൂ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE