ഇനി ധൈര്യമായി ഉച്ചക്കുറങ്ങിക്കോളൂ

By News Desk, Malabar News

ഉച്ചമയക്കം ശീലമാക്കിയവരുടെ എപ്പോഴുമുള്ള സംശയമാണ് ഇത് ശരീരത്തിന് ഗുണകരമാണോ ദോഷകരമാണോ എന്നുള്ളത്. മനസും ശരീരവും വിശ്രമിക്കുന്ന ഒരു സ്വാഭാവിക അവസ്‌ഥയാണ് ഉറക്കം. ഉറക്കക്കുറവ് നമ്മളെ ഹൃദ്രോഗം, ഉയര്‍ന്ന രക്‌ത സമ്മര്‍ദ്ദം, പ്രമേഹം, അമിതവണ്ണം മുതലായ ചില ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു.

എന്നാൽ ഉച്ചക്ക് ഉറങ്ങിയാൽ ഈ പറയുന്ന പ്രയോജനങ്ങൾ ഒക്കെ കിട്ടുമോ, അത് ശരീരത്തെ എങ്ങനെ ബാധിക്കും എന്നുള്ളതാണ് മിക്കവരുടെയും ആശങ്ക. അതുകൊണ്ടുതന്നെ ഉച്ച ഉറക്കത്തിന്റെ ഗുണങ്ങളെപ്പറ്റി നമുക്ക് നോക്കാം.

ഓര്‍മ്മ ശക്‌തി വര്‍ധിപ്പിക്കുന്നു

ഉച്ചതിരിഞ്ഞ് ഉള്ള ഹ്രസ്വമായ ഉറക്കം ഓർമ്മ ശക്‌തി വര്‍ധിപ്പിക്കാനും മാനസികാവസ്‌ഥ മെച്ചപ്പെടുത്താനും സഹായിക്കുന്നു. അതുവരെയുള്ള ക്ഷീണങ്ങളില്‍ നിന്ന് ശരീരത്തെ മുക്‌തമാക്കാനും ഊര്‍ജ്ജം നിറക്കാനും ഉച്ചമയക്കം സഹായിക്കുന്നു.

രക്‌തസമ്മര്‍ദ്ദം കുറക്കുന്നു

രക്‌തസമ്മര്‍ദ്ദം കുറക്കുന്നതിനുള്ള സ്വാഭാവിക മാര്‍ഗമാണ് ഉച്ചമയക്കം. ഇത് ഗവേഷണങ്ങളില്‍ തന്നെ കണ്ടെത്തിയതാണ്. ഒരു വ്യക്‌തിക്ക് വേണ്ടത്ര ഉറക്കം ലഭിക്കാത്തപ്പോള്‍ സ്‌ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോള്‍ ഉയരുന്നു. ഇത് ഉയര്‍ന്ന രക്‌തസമ്മര്‍ദ്ദത്തിന് ഒരു കാരണമാണ്.

നാഡീവ്യവസ്‌ഥയെ ശാന്തമാക്കുന്നു

ഉച്ചമയക്കം പതിവാക്കുന്നത് നാഡീവ്യവസ്‌ഥക്ക് ശാന്തത കൈവരുത്തുന്നു. നാഡികളെ വിശ്രമിക്കാനും ശാന്തരാക്കാനും ഇതിലൂടെ സാധിക്കുന്നു. അതുവഴി അമിതമായ കോപം കൈകാര്യം ചെയ്യുന്നതിനും സഹായിക്കുന്നു.

ഏകാഗ്രത വര്‍ധിപ്പിക്കുന്നു

പകല്‍ ഒരു ചെറിയ ഉറക്കം യഥാര്‍ഥത്തില്‍ ഏകാഗ്രത മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും പ്രവൃത്തികളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ സഹായിക്കുമെന്നും ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.

രോഗമുക്‌തി വേഗത്തിലാക്കുന്നു

മുന്‍പ്‌ ശസ്‌ത്രക്രിയക്ക് വിധേയരായ ആളുകളില്‍ രോഗമുക്‌തി വേഗത്തിലാക്കാന്‍ ഉച്ചമയക്കം സഹായിക്കുമെന്ന് ആയുര്‍വേദം പറയുന്നു.

ഹൃദയാഘാതം കുറക്കുന്നു

ഉച്ചയുറക്കം പതിവാക്കിയവരില്‍ ഹൃദയാഘാതം മൂലമുള്ള മരണനിരക്ക് താരതമ്യേന കുറവാണെന്നു പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവയൊക്കെ ഉച്ചയുറക്കത്തിന്റെ ഗുണവശങ്ങൾ ആണെങ്കിലും പ്രധാനാമായും ശ്രദ്ധിക്കേണ്ട കാര്യം ഉച്ചമയക്ക സമയം പരമാവധി 30 മിനിറ്റായി പരിമിതപ്പെടുത്തണം എന്നുള്ളതാണ്.

അതേസമയം ഉറക്കമില്ലായ്‌മ നേരിടുന്ന ഒരു വ്യക്‌തിക്ക് പകൽ ഉറക്കം ഒട്ടും നന്നല്ല. രാത്രി ഉറക്കത്തെ പകല്‍ ഉറക്കം വീണ്ടും ഇല്ലാതാക്കുകയെ ഉള്ളൂ. ഒപ്പം വിഷാദം, അമിതവണ്ണം അല്ലെങ്കില്‍ ശരീരഭാരം കുറക്കാന്‍ ശ്രമിക്കുന്നവര്‍ തുടങ്ങിയവര്‍ പകല്‍ ഉറക്കം ഒഴിവാക്കണം.

Read Also: ബ്ളാക്കി കാത്തിരിക്കുന്നു; അന്നമൂട്ടിയവരെ ഒരുനോക്ക് കാണാൻ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE