തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോമസ് ഐസക്കിന്റെ തോൽവിക്ക് പിന്നാലെ പത്തനംതിട്ട സിപിഎമ്മിൽ പരസ്യ പ്രതിഷേധം. സ്‌ഥാനാർഥി നിർണയം പാളിയെന്ന സൂചന നൽകി ഏരിയ കമ്മിറ്റി അംഗത്തിന്റെ ഫേസ്ബുക്ക് പോസ്‌റ്റ് പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്.
സംസ്‌ഥാന കമ്മിറ്റി അംഗം രാജു എബ്രഹാമിന്റെ ചിത്രം വെച്ചാണ് ഏരിയ കമ്മിറ്റി അംഗമായ അൻസാരി അസീസ് പോസ്‌റ്റിട്ടത്. ‘വീട്ടിൽ സ്വർണം വെച്ചിട്ട് എന്തിന് നാട്ടിൽ തേടി നടപ്പൂ’- എന്നായിരുന്നു പോസ്‌റ്റ്. എന്നാൽ, തോൽവിക്ക് പിന്നാലെ ഇട്ട പോസ്‌റ്റ് വിവാദമായതോടെ അൻസാരി അസീസ് ഡിലീറ്റ് ചെയ്‌തു. പത്തനംതിട്ടയിൽ 66,119 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്‌ഥാനാർഥി ആന്റോ ആന്റണി വിജയിച്ചത്.
എൻഡിഎഫ് സ്‌ഥാനാർഥി തോമസ് ഐസക് രണ്ടാം സ്‌ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ ബിജെപി സ്‌ഥാനാർഥിയായ അനിൽ ആന്റണിക്ക് കാര്യമായ ചലനങ്ങളൊന്നും ഉണ്ടക്കാനായില്ല. 3,67,623 വോട്ടുകളാണ് ആന്റോ ആന്റണി നേടിയത്. 3,01,504 വോട്ടുകൾ തോമസ് ഐസക്കും നേടി. 2,34,406 വോട്ടുകളാണ് അനിൽ ആന്റണിക്ക് ലഭിച്ചത്.
Most Read| പ്രകൃതിയുടെ വരദാനമായി ‘ലവ് ടണൽ’; മരങ്ങളാൽ ചുറ്റപ്പെട്ട തുരങ്കം യുക്രൈനിൽ