വടക്കഞ്ചേരി: കണ്ണമ്പ്ര പഞ്ചായത്തിലെ ചൂർകുന്നിന് സമീപം ആരംഭിക്കുന്ന ടാർ മിക്‌സിങ് പ്ളാന്റിനെതിരെ ജനകീയ പ്രതിഷേധം ശക്‌തമായി. പഞ്ചായത്തിന്റെ അനുമതിയോ, യാതൊരുവിധ സുരക്ഷാ മാനദണ്ഡമോ ഇല്ലാതെയാണ് ഈ മേഖലയിൽ ടാർ മിക്‌സിങ് പ്ളാന്റ് ആരംഭിക്കാൻ പോകുന്നത്.
ജനവാസ മേഖലയായ ഇവിടെ പ്ളാന്റ് സ്‌ഥാപിച്ചാൽ ഗുരുതര ആരോഗ്യ പ്രശ്‍നങ്ങളാണ് ഉണ്ടാകാൻ പോകുന്നത്. പ്ളാന്റിന് സമീപത്തായി നാല് വാർഡുകളിലെ എഴുന്നൂറോളം കുടുംബങ്ങളാണ് താമസിക്കുന്നത്. ജനപ്രതിനിധികളും പൊതു പ്രവർത്തകരും പ്ളാന്റ് സ്‌ഥാപിക്കുന്നതിനെതിരെ രാഗത്തുവന്നിട്ടും ഉടമകൾ അതൊന്നും കാര്യമാക്കുന്നില്ലെന്നാണ് ആക്ഷേപം ഉയരുന്നത്.
പ്ളാന്റിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. പ്ളാന്റ് സ്‌ഥാപിക്കരുതെന്ന് ആവശ്യപ്പെട്ട് സിപിഎം കണ്ണമ്പ്ര ഒന്ന് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭം നടത്തിയിരുന്നു. പ്ളാന്റ് നിർമാണം നിർത്തിവെക്കാൻ തയ്യാറായില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്‌തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് ലോക്കൽ സെക്രട്ടറി എം കൃഷ്‌ണദാസ് അറിയിച്ചു.
Most Read: ‘ജയ് ശ്രീറാം’ വിളിക്കണം; ഗുഡ്‌ഗാവിൽ ക്രിസ്‌ത്യൻ പള്ളിക്ക് നേരെ ആക്രമണം







































